city-gold-ad-for-blogger

ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ; പിന്നിൽ സംഘ്പരിവാർ പ്രവർത്തകരെന്ന് കുടുംബം

മംഗ്ളുറു: (www.kasargodvartha.com 18.01.2022) ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. നരഗുണ്ട സ്വദേശി സമീർ ശഹാപുര (19) ആണ് മരിച്ചത്. പരിക്കേറ്റ ശംസീർ ഹൂബ്ലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗഡഗ് ജില്ലയിലെ നരഗുണ്ടയിലാണ് സംഭവം.
                    
ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ; പിന്നിൽ സംഘ്പരിവാർ പ്രവർത്തകരെന്ന് കുടുംബം

നരഗുണ്ടയിലെ ഒരു ഹോടെലിൽ ജോലി ചെയ്തിരുന്ന സമീർ, തിങ്കളാഴ്ച രാത്രി കടയടച്ച് സമീപത്തുള്ള സ്റ്റുഡിയോ ഷോപ് ഉടമയും സുഹൃത്തുമായ ശംസീറിനേയും കൂട്ടി ബൈകിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും നരഗുണ്ട സ്റ്റേറ്റ് ബാങ്കിന് സമീപത്ത് 10-15 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഹുബ്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സകളോട് പ്രതികരിക്കാതെ ചൊവ്വാഴ്ച രാവിലെ സമീർ മരണപ്പെടുകയായിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം നരഗുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


Keywords: News, Karnataka, Mangalore, Assault, Youth, Died, District, Crime, Police, Case, Investigation, Hospital, Crime, Complaint, Assault against youths; one died .
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia