അഷ്‌റഫ് വധം: കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എസ് ഡി പി ഐ
Jun 28, 2017, 23:56 IST
മംഗളൂരു: (www.kasargodvartha.com 28.06.2017) കര്‍ണാടകയിലെ ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവായ അഷ്‌റഫ് കലായിയെ വെട്ടിക്കൊന്നതിന് പിന്നില്‍ സംഘപരിവാര്‍ തന്നെയെന്ന് എസ് ഡി പി ഐ. വ്യക്തി വൈരാഗ്യമല്ല കൊലയ്ക്ക് കാരണമെന്നും, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി അസീസ് ഫറന്‍ദിപേട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കല്ലട്ക്ക പ്രഭാകര്‍ ഭട്ടാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആറു പ്രതികളെ പിടികൂടിയ പോലീസ് പ്രഭാകര്‍ ഭട്ടിനെയും, ഒളിവില്‍ കഴിയുന്ന പ്രതി ഭരത് കുമാറിനെയും അറസ്റ്റ് ചെയ്യണം. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും, പ്രതികളെ പെട്ടെന്ന് പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി മുസ്ലിം യുവാക്കള്‍ക്ക് നേരെ വ്യാപകമായ അക്രമം സംഘപരിവാര്‍ അഴിച്ചുവിടുകയാണ്. കല്ലട്ക്ക പ്രഭാകര്‍ ഭട്ടാണ് പ്രതികള്‍ക്ക് പ്രേരണയേകുന്നത്. അഷ്‌റഫ് വധക്കേസിലെ മുഖ്യപ്രതിയായ ഭരത് കുമാറിനെ, സംഘപരിവാര്‍ നേതാക്കളായ പ്രഭാകര്‍ ഭട്ട്, ശരണ്‍ പമ്പ് വെല്‍, പത്മനാഭ കോട്ടാരി എന്നിവര്‍ക്കൊപ്പം ഒരു വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവാണ്. അതുകൊണ്ട് ഭരതിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കുന്നത് ഈ നേതാക്കളായിരിക്കാം.
പ്രഭാകര്‍ ഭട്ടിനെയും, ശരണ്‍ പമ്പ് വെല്ലിനെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ അഷ്‌റഫിന്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംഘപരിവാരിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Related News:
ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം: പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി
എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mangalore, National, Murder, Case, Police, Arrest, Accuse, SDPI, Press meet, Ashraf killed by Sangh Parivar, alleges SDPI, demands Kalladka Bhat's arrest.