എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു മുഖ്യപ്രതി ഭരത് കുമാര്‍ പിടിയില്‍
Jul 1, 2017, 19:17 IST
മംഗളൂരു: (www.kasargodvartha.com 01/07/2017) കര്‍ണാടക ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവായ മുഹമ്മദ് അഷ്‌റഫ് കലായിയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഭരത് കുമാര്‍ പിടിയിലായതായി വിവരം. അതേസമയം അറസ്റ്റ് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഭരത് കുമാര്‍, സംഘപരിവാര്‍ നേതാക്കളായ കല്ലട്ക്ക പ്രഭാകര്‍ ഭട്ട്, ശരണ്‍ പമ്പ് വെല്‍, പത്മനാഭ കോട്ടാരി എന്നിവര്‍ക്കൊപ്പം ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എസ് ഡി പി ഐ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭരത് കുമാര്‍ പിടിയിലായതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.
കേസില്‍ ഭരതിനെ കൂടാതെ നേരത്തെ ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുഖ്യപ്രതി ദിവ്യരാജ് ഷെട്ടി, ബണ്ട് വാള്‍ സ്വദേശികളായ പവന്‍ കുമാര്‍ എന്ന പുണ്ട (24), രഞ്ജിത് (28), അഭിന്‍ റായ് എന്ന അഭി (23), തുമ്പെയിലെ സന്തോഷ് എന്ന സന്തു (23), ശിവപ്രസാദ് എന്ന ശിവു (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
എസ് ഡി പി ഐ അമ്മുജെ സോണല്‍ പ്രസിഡന്റായ അഷ്റഫിനെ ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഭരത് കുമാറും, ദിവ്യരാജ് ഷെട്ടിയും ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Related News:
എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍
ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം: പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി
അഷ്‌റഫ് വധം: കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എസ് ഡി പി ഐ
Keywords : Mangalore, National, Case, Accuse, SDPI, Murder, Crime, Arrest, Police, Invesigation, Top-Headlines, Ashraf Kalai.