G Parameshwar | തീരദേശ ജില്ലകളിൽ വർഗീയ വിരുദ്ധപൊലീസ് സേന രൂപവത്കരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി; 'സദാചാര ഗുണ്ടായിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം'
Jun 7, 2023, 10:12 IST
മംഗ്ളുറു: (www.kasargodvartha.com) ഫാസിസ്റ്റ് ശക്തികൾ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾ തുടരുന്ന തീരദേശ ജില്ലകളിൽ ഇത്തരം പ്രവണതകൾ അമർച്ച ചെയ്യാൻ പ്രത്യേക പൊലീസ് വിഭാഗം രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വർ പറഞ്ഞു. മംഗ്ളുറു ഐ ജി ഓഫീസിൽ പശ്ചിമ മേഖലയിലെ പൊലീസ് ഓഫീസർമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വർഗീയതക്കും അതിന്റെ പാർശ്വഫലമായ സദാചാര ഗുണ്ടായിസത്തിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക വിഭാഗം രൂപവത്കരിക്കുന്നത്. ഇതിനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതി അധ്യക്ഷൻ എന്ന നിലയിൽ കർണാടകയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ വ്യത്യസ്ത സംഘടനകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയിരുന്നു. എല്ലാവരും ആവശ്യപ്പെട്ടത് സമാധാനവും മാനവമൈത്രിയും പുലരണം എന്നാണ്.
മയക്കുമരുന്ന് ഉപയോഗവും വിതരണവും വിപണനവും പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ അവരിൽ പൂർണ വിശ്വാസമുണ്ട്. ആഗസ്റ്റ് 15നകം ലക്ഷ്യം കൈവരിക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഡിജിപിയുടെ ചുമതല വഹിക്കുന്ന എഡിജിപി അലോക് കുമാർ, മംഗ്ളുറു പശ്ചിമ മേഖല ഐ ജി ചന്ദ്രഗുപ്ത, മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ, ചിക്കമംഗളൂറു ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത്, എ എസ് പി ഋഷ്യന്ത്, ഡെപ്യൂടി പൊലീസ് കമീഷണർ അൻഷുകുമാർ എന്നിവർ പങ്കെടുത്തു.
Keywords: News, National, Mangalore, Karnaaka, Crime, Police, G Parameshwar, Anti-communal wing to be formed to tackle moral policing: G Parameshwar.
< !- START disable copy paste -->