Anti-communal wing | മംഗ്ളൂറിൽ വർഗീയ വിരുദ്ധ പൊലീസ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി; വിദ്വേഷ പ്രസംഗം, സദാചാര ഗുണ്ടായിസം, സാമുദായിക സ്പർധയുണ്ടാക്കുന്ന സംഭവങ്ങൾ തുടങ്ങിയവ നിരീക്ഷിക്കും
Jun 16, 2023, 17:18 IST
മംഗ്ളുറു: (www.kasargodvartha.com) ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര നിർദേശിച്ച വർഗീയ വിരുദ്ധ പൊലീസ് സ്ക്വാഡ് രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ആറിന് മംഗ്ളൂറിൽ ചേർന്ന ദക്ഷിണ കന്നഡ, ഉഡുപി, ചികമംഗ്ളുറു ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മന്ത്രി നിർദേശം നൽകിയത്.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ആറ് അംഗങ്ങൾ ഉൾപെട്ടതാണ് പ്രത്യേക സ്ക്വാഡ്. വിദ്വേഷ പ്രസംഗം, സദാചാര ഗുണ്ടായിസം, സാമുദായിക സ്പർധ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളും കൊലപാതകങ്ങളും, കാലി മോഷണവും കടത്തും എന്നിവ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ പെട്ടെന്ന് അസിസ്റ്റന്റ് കമീഷണർ സിറ്റി പൊലീസ് കമീഷണറേറ്റിൽ റിപോർട് ചെയ്യും.
മംഗ്ളുറു മണ്ഡലത്തിലെ സോമേശ്വരം ബീചിൽ കാസർകോട് നിന്നുള്ള വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടകൾ നടത്തിയ അക്രമം ഉൾപെടെ 10 ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്ത 200 കേസുകൾ പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. സിറ്റി കമീഷണറേറ്റിന് കീഴിലെ പൊലീസ് സ്റ്റേഷനുകൾ അതത് പരിയിലെ ഇത്തരം സംഭവങ്ങൾ പ്രത്യേക സ്ക്വാഡിനെ അറിയിക്കാൻ നിർദേശം നൽകിയതായി കുൽദീപ് കുമാർ ജയിൻ പറഞ്ഞു.

Keywords: National, News, Malayalam News, Mangalore, Wing, Police, Government, Anti-communal wing starts functioning in Mangaluru.
< !- START disable copy paste --> 