Anil Benake | കര്‍ണാടക ബിജെപി സ്ഥാനാര്‍ഥി പട്ടിക: ക്ഷേത്രോത്സവത്തില്‍ മുസ്ലിം വ്യാപാരികള്‍ക്കുള്ള വിലക്ക് എതിര്‍ത്ത എംഎല്‍എ പുറത്ത്
Apr 12, 2023, 22:41 IST
മംഗ്‌ളുറു: (www.kasargodvartha.com) ക്ഷേത്രോത്സവങ്ങളിലും മറ്റു പരിപാടികളിലും മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത് എതിര്‍ത്ത ബെല്‍ഗാം മണ്ഡലം എംഎല്‍എ അനില്‍ എസ് ബനകെക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം. അദ്ദേഹത്തിന്റെ അനുയായികള്‍ ബുധനാഴ്ച ബലഗാവി റാണി ചെന്നമ്മ സര്‍കിളില്‍ സമ്മേളിച്ച് പാര്‍ടി നേതൃത്വത്തിന് എതിരെ മുദ്രാവാക്യം മുഴക്കി. രോഗാതുര മനസുകള്‍ക്ക് വഴങ്ങി വികസന വിധാതാവായ എംഎല്‍എയെ തഴഞ്ഞതിന് എതിരെയാണ് പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു.
ക്ഷേത്രം ഉത്സവ പരിസരത്ത് മുസ്ലിംകള്‍ ഉള്‍പെടെ ഹിന്ദു ഇതര കച്ചവടക്കാര്‍ക്ക് വിലക്കുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ അനില്‍ ബെനകെ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു. 'ഓരോ വ്യക്തിയും എന്തെല്ലാം, എവിടെ ,ആരില്‍ നിന്നെല്ലാം വാങ്ങണം, തിന്നണം എന്നതിന് നിയന്ത്രണം ജനാധിപത്യ വിരുദ്ധമാണ്', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡോ. രവി പടില്‍ ആണ് അനില്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി.

Keywords: Karnataka-Election-News, Anil-Benake-News, BJP-News, Karnataka News, Mangalore News, Karnataka Election 2023, Anil Benake, Karnataka Polls 2023, Anil Benake denied BJP ticket for Karnataka polls.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.