city-gold-ad-for-blogger

Amit Shah | പുത്തൂരിലെ അമിത് ഷായുടെ പ്രസംഗത്തില്‍ കേരളത്തിന് കൊട്ട്

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

പുത്തൂർ: (www.kasargodvartha.com) കാംപ്‌കോയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തില്‍ കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോപുലര്‍ ഫ്രണ്ട് (PFI) പോലുള്ള തീവ്രവാദികളെ അടിച്ചമര്‍ത്തിയെന്ന് പറഞ്ഞ അമിത് ഷാ തൊട്ടടുത്ത് കേരളമാണെന്നും അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും പറഞ്ഞാണ് കേരളത്തെ കൊട്ടിയത്.
          
Amit Shah | പുത്തൂരിലെ അമിത് ഷായുടെ പ്രസംഗത്തില്‍ കേരളത്തിന് കൊട്ട്

പിഎഫ്‌ഐ ക്ക് സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്താനും കേന്ദ്ര മന്ത്രി മറന്നില്ല. മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടക തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയം തന്നെയാണ് അമിത് ഷാ പ്രസംഗത്തില്‍ മുഖ്യവിഷയമാക്കിയത്. കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് പൊതുപരിപാടിയായിരുന്നിട്ടും അമിത് ഷാ പ്രസംഗത്തില്‍ കൂടുതല്‍ സമയം ചിലവഴിച്ചത്.
       
Amit Shah | പുത്തൂരിലെ അമിത് ഷായുടെ പ്രസംഗത്തില്‍ കേരളത്തിന് കൊട്ട്
                        
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്വാനെ ആദരിക്കുന്ന കോണ്‍ഗ്രസിനെ വേണൊ അതോ പോര്‍ചുഗീസുകാരെ നേരിട്ട റാണി ഹബ്ബക്കയെ ആദരിക്കുന്ന ബിജെപിയെ വേണായെന്ന് ജനം തീരുമാനിക്കന്നമെന്നും അത്ഷാ പറഞ്ഞു.


Keywords:  Latest-News, Amit Shah, National, Mangalore, Karnataka, Puthur, Political-News, Politics, Controversy, BJP, Kerala, Amit Shah's speech in Puttur about Kerala.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia