city-gold-ad-for-blogger

Amit Shah | 'കര്‍ണാടകയില്‍ ടിപ്പുവിനെ ആദരിക്കുന്ന കോണ്‍ഗ്രസിനെയോ ജെഡിഎസിനെയോ വേണോ? അതോ റാണി ഹബ്ബക്കയെ ആദരിക്കുന്ന ബിജെപിയെ വേണോ'; കാംപ്‌കോ സുവര്‍ണ ജൂബിലി പരിപാടിയില്‍ അമിത് ഷാ

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ ടിപ്പുവിനെ ആദരിക്കുന്ന കോണ്‍ഗ്രസിനെയോ ജെഡിഎസിനെയോ വേണോ അതോ റാണി ഹബ്ബക്കയെ ആദരിക്കുന്ന ബിജെപിയെ വേണോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാംപ്‌കോയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടി പുത്തൂര്‍ തെങ്കില വിവേകാനന്ദ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോർചുഗീസുകാർക്കതിരെ ധീരമായി പോരാടിയ ഉള്ളാളിലെ ഭരണാധികാരിയായിരുന്നു റാണി അബ്ബക്ക.
     
Amit Shah | 'കര്‍ണാടകയില്‍ ടിപ്പുവിനെ ആദരിക്കുന്ന കോണ്‍ഗ്രസിനെയോ ജെഡിഎസിനെയോ വേണോ? അതോ റാണി ഹബ്ബക്കയെ ആദരിക്കുന്ന ബിജെപിയെ വേണോ'; കാംപ്‌കോ സുവര്‍ണ ജൂബിലി പരിപാടിയില്‍ അമിത് ഷാ

കര്‍ണാടകത്തില്‍ ജനങ്ങളെ എടിഎം കൗണ്ടറാക്കി മാറ്റിയവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിലെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ജോഡോ യാത്രയുമായി നിര്‍ഭയത്തോടെ അവിടെ ചെല്ലാന്‍ കഴിഞ്ഞതെന്നും കാശ്മീര്‍ സമാധാനപൂര്‍ണമായത് നരേന്ദ്രമോഡിയുടെ ഭരണ നേട്ടമാണെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.

മോദി സര്‍കാര്‍ ആദിവാസികള്‍ക്ക് ഭൂമി കൊടുത്തു. മംഗ്‌ളുറു റിഫൈനറി നവീകരിച്ചു. മംഗ്‌ളൂറിനെയും ബെംഗ്‌ളൂറിനെയും സ്റ്റാര്‍ടപ് സിറ്റികളാക്കി. നവഭാരതത്തിനും നവകര്‍ണാടകത്തിനുമായി ബിജെപിക്ക് വോട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യം സുരക്ഷിതമായി നില നില്‍ക്കണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് പറഞ്ഞ അമിത് ഷാ നക്‌സലിസവും തീവ്രവാദവും രാജ്യത്ത് അടിച്ചമര്‍ത്തിയ കാര്യവും എടുത്ത് പറഞ്ഞു.
           
Amit Shah | 'കര്‍ണാടകയില്‍ ടിപ്പുവിനെ ആദരിക്കുന്ന കോണ്‍ഗ്രസിനെയോ ജെഡിഎസിനെയോ വേണോ? അതോ റാണി ഹബ്ബക്കയെ ആദരിക്കുന്ന ബിജെപിയെ വേണോ'; കാംപ്‌കോ സുവര്‍ണ ജൂബിലി പരിപാടിയില്‍ അമിത് ഷാ

കാംപ്‌കോ പ്രസിഡണ്ട് എ കിഷോര്‍ കുമാര്‍ കോടംങ്കി അധ്യക്ഷനായി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വിവേകാനന്ദ വിദ്യാവര്‍ധക സംഘം പ്രസിഡന്റ് കല്ലട്ക്ക പ്രഭാകര ഭട്ട്, ബിജെപി കര്‍ണാടക പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍, കര്‍ണാടക സംസ്‌കാരിക മന്ത്രി വി സുനില്‍ കുമാര്‍, അഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര, സഹകരണ മന്ത്രി എസ് ടി സോമശേഖര, തുറമുഖ മന്ത്രി എസ് അങ്കാര, സാമൂഹ്യക്ഷേമ മന്ത്രി കോട്ടെ ശ്രീനിവാസ പുജാരി, എംഎല്‍എമാരായ സഞ്ജീവ മട്ടന്തൂര്‍, യു രാജേഷ് നായക്, ഹരീഷ് പൂഞ്ച, പുത്തൂര്‍ ടൗണ്‍ കൗണ്‍സിലര്‍ ജീവാന്തര്‍ ജെയിന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.



Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Inauguration, Political-News, Politics, BJP, Programme, Amit Shah inaugurates CAMPCO's golden jubilee celebration.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia