city-gold-ad-for-blogger

കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ഭാഗം റണ്‍വെയില്‍ ഉരസി; അപകടത്തില്‍ പെട്ടത് 180 യാത്രക്കാരുമായി ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കോഴിക്കോട്: (www.kasargodvartha.com 01.07.2019) കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വെയില്‍ ഉരസി. 180 യാത്രക്കാരുമായി ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടയറില്‍ ഉണ്ടായ മര്‍ദവ്യതിയാനമാണ് അപകടത്തിന് കാരണം. മര്‍ദവ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തുകയായിരുന്നു. എയര്‍ ഇന്ത്യയുടെ IX 328 വിമാനമാണ് വന്‍അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.

മംഗൂളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ലാന്‍ഡിംഗിനിടെ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 200 മീറ്റര്‍ അകലേക്ക് തെന്നിമാറി അപകടത്തില്‍ പെട്ടതിന് പിന്നാലെയാണ് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍ പെട്ടത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്നും വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതേ വിമാനം അടുത്ത ഷെഡ്യൂളില്‍ ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ഭാഗം റണ്‍വെയില്‍ ഉരസി; അപകടത്തില്‍ പെട്ടത് 180 യാത്രക്കാരുമായി ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Keywords:  Kerala, Kozhikode, news, Airport, Mangalore, Air-india-express, Accident, Top-Headlines, Air India Express flight with 180 onboard 'tail-tips' after landing at Karipur airport 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia