Vande Bharat | നഷ്ടത്തിലോടി മംഗ്ളുറു - ഗോവ വന്ദേ ഭാരത്; യാത്രക്കാരുള്ളത് 45 ശതമാനത്തിൽ താഴെ സീറ്റുകളിൽ മാത്രം; ഒക്യുപെൻസി നിരക്കിൽ രാജ്യത്ത് കുറവ്!
Feb 9, 2024, 13:06 IST
മംഗ്ളുറു: (KasaragodVartha) മതിയായ യാത്രക്കാരില്ലാതെ നഷ്ടത്തിലോടി മംഗ്ളുറു - മഡ്ഗാവ് (ഗോവ) വന്ദേ ഭാരത് ട്രെയിൻ. സർവീസ് ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ 45 ശതമാനത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് യാത്രക്കാരുള്ളത്. മംഗ്ളുറു - മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഡിസംബർ 30 മുതൽ ജനുവരി 26 വരെയുള്ള ഒക്യുപെൻസി നിരക്ക് 37 ശതമാനം മാത്രമാണ്.
മംഗ്ളുറു - മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഒക്യുപൻസി നിരക്കാകട്ടെ 43 ശതമാനവും. 23 സർവീസുകളാണ് ഈ കാലയളവിൽ നടത്തിയത്. 1,196 എക്‌സിക്യൂടീവ് ക്ലാസ് അടക്കം ഓരോ ദിശയിലും 12,190 സീറ്റുകൾ ഉള്ളപ്പോൾ മംഗ്ളുറു - മഡ്ഗാവ് വന്ദേ ഭാരതിൽ 4,355 യാത്രക്കാരും മഡ്ഗാവ്-മംഗ്ളുറു വന്ദേ ഭാരതിൽ 5,194 യാത്രക്കാരും മാത്രമാണ് യാത്ര ചെയ്തത്.
കേരളത്തിൽ ഓടുന്ന രണ്ട് വന്ദേ ഭാരതുകൾക്കും സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉള്ളപ്പോഴാണ് മംഗ്ളുറു - മഡ്ഗാവ് വന്ദേ ഭാരത് ട്രെയിനിന്റെ ദയനീയ പ്രകടനം. ഈ സാഹചര്യത്തിൽ ഈ ട്രെയിൻ കേരളത്തിലേക്ക് നീട്ടുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നുണ്ട്. കോഴിക്കോട്ടേക്കോ അല്ലെങ്കിൽ കണ്ണൂരിലേക്കോ നീട്ടാനാണ് സാധ്യത. കൂടാതെ മംഗ്ളുറു - മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് മുംബൈ വരെ നീട്ടണമെന്ന ആവശ്യവും ചില യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. മുംബൈ വരെ സർവീസ് നീട്ടി കോചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി ഉയർത്താനും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
< !- START disable copy paste -->

Keywords: Train, Railway, Kasaragod, Malayalam News, Vande Bharat, Mangalore, Madgaon, Goa, Karnataka, Service, Occupancy, Executive, Class, Kozhikode, Kannur, Mumbai, After a month, Mangaluru-Madgaon Vande Bharat Express runs with less than 50% occupancy.