city-gold-ad-for-blogger

Found Dead | വ്യാജ മെഡികല്‍ സര്‍ടിഫികറ്റ് കേസില്‍ പ്രതിയായ ഫാര്‍മസിസ്റ്റ് മരിച്ച നിലയില്‍

മംഗ്‌ളൂറു: (www.kasargodvartha.com) വ്യാജ മെഡികല്‍ സര്‍ടിഫികറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഒരാളെ റയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗ്‌ളൂറു റയില്‍വേ ഹെല്‍ത് സെന്റര്‍ ഫാര്‍മസിസ്റ്റ് വി എ വിജയനാണ്(42) മരിച്ചത്.
  
Found Dead | വ്യാജ മെഡികല്‍ സര്‍ടിഫികറ്റ് കേസില്‍ പ്രതിയായ ഫാര്‍മസിസ്റ്റ് മരിച്ച നിലയില്‍

തൊക്കോട്ട് പാളത്തിലാണ് മൃതദേഹം കിടന്നത്. ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയതാവാം എന്നാണ് പൊലീസ് നിഗമനം. വിജയനേയും റയില്‍വേ ഹെല്‍ത് സെന്റര്‍ അഡി. ചീഫ് മെഡികല്‍ സൂപ്രണ്ട് ഡോ. ശിവശങ്ക മൂര്‍ത്തിയേയും വ്യാജ സര്‍ടിഫികറ്റ് ബ്രോകര്‍ എന്ന് ആരോപിക്കപ്പെടുന്ന ഇബ്രാഹിം എന്നയാളേയും സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിവര്‍ഷം ശരാശരി 15000 വ്യാജ മെഡികല്‍ സര്‍ടിഫികറ്റുകള്‍ വിവിധ ജീവനക്കാര്‍ക്ക് റയില്‍വേ ഹെല്‍ത് സെന്റര്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്തുവെന്ന് അറിവായിരുന്നു.

Keywords:  Mangalore, Karnataka, News, Top-Headlines, Death, Train, Case, Police, Accused, Dead body, Custody, Accused of forged medical certificate case found dead.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia