Arrested | മംഗ്ളുറു കുകർ സ്ഫോടനം: ഒരാൾ അറസ്റ്റിൽ; പിടിയിലായയാൾക്ക് പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐയുമായി നേരിട്ട് ബന്ധമെന്ന് എസ് ഡി എഫ്
Jun 14, 2023, 10:20 IST
മംഗ്ളുറു: (www.kasargodvartha.com) കഴിഞ്ഞ നവംബർ 19ന് മംഗ്ളുറു കങ്കനാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓടോറിക്ഷയിലുണ്ടായ പ്രഷർ കുകർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒഡീഷ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ജജ്പൂർ ജില്ലയിലെ ബാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രീതം കർ (31) ആണ് അറസ്റ്റിലായത്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി നേരിട്ട് ഇയാൾക്ക് ബന്ധമുണ്ടെന്ന് ഒഡീഷ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (SDF) ഐജി ജയ് നാരായൺ പങ്കജ് പറഞ്ഞു.
'കുറഞ്ഞത് രണ്ട് പാകിസ്താൻ ഐഎസ്ഐ ഏജന്റുമാരുമായി ഇയാൾ ബന്ധപ്പെടുകയും അവരെ നേരിട്ട് കാണുകയും ഒടിപികൾ, മ്യൂൾ അകൗണ്ടുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവ വിറ്റതിന് 1.5 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു', ഐജി കൂട്ടിച്ചേർത്തു. മംഗ്ളുറു സ്ഫോടനവുമായി ബന്ധപ്പെട്ട് ഇപ്പോൾ കസ്റ്റഡിയിലുള്ള എച് മുഹമ്മദ് ശാരിഖിന് മൊബൈൽ ഫോണും സിം കാർഡും കൈമാറിയെന്ന കേസിലെ പ്രതിയാണ് പ്രീതം.
'2017 മുതൽ പ്രീതവും കൂട്ടാളികളും ഈ പ്രവർത്തനത്തിൽ ഏർപെട്ടിരുന്നു. തട്ടിയെടുത്ത ബാങ്ക് അകൗണ്ടുകളും ഒടിപികളും ദുരുപയോഗം ചെയ്യുക, സൈബർ തട്ടിപ്പുകാർക്കൊപ്പം ചേർന്ന് ഇ-വാലറ്റുകൾ ഉപയോഗിക്കുക എന്നിവ ഇവരുടെ സ്ഥിരം പ്രവർത്തനമായിരുന്നു. വിവിധ വാട്സ്ആപ് ഗ്രൂപുകൾ, ഫേസ്ബുക് മെസൻജർ ഗ്രൂപുകൾ, ടെലിഗ്രാം ഗ്രൂപുകൾ എന്നിവയിലൂടെ പ്രീതവും കൂട്ടാളികളും ഉപഭോക്താക്കളുമായി ബന്ധപ്പെടാറുണ്ടായിരുന്നു . പല വിദേശ നമ്പറുകളിലേക്കും ഇയാൾ വാട്സ്ആപ് വോയ്സ് കോൾ അല്ലെങ്കിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സംശയാസ്പദമായ 'ഓൾ സേവിംഗ് എസി അവൈലബിൾ' എന്ന വാട്സ്ആപ് ഗ്രൂപിന്റെ അഡ്മിനാണ് പ്രീതം', എസ്ടിഎഫ് വൃത്തങ്ങൾ പറഞ്ഞു.

#WATCH | STF Odisha has arrested one more person (Pritam Kar) in OTP sharing scam case. Earlier 4 people were arrested. They used to generate OTPs using pre-activated SIM cards and sold the OTPs to cyber criminals including Pakistani Intelligence Operatives (PIOs) & ISI agents:… pic.twitter.com/OkRag3xYVl
— ANI (@ANI) June 12, 2023