city-gold-ad-for-blogger

Bodies found | കാര്‍ പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് കാണാതായ മഞ്ചേശ്വരം-വിട്ള സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മഞ്ചേശ്വരം സ്വദേശി ധനുഷ് (21), ബന്ധുവായ വിട്ള കുണ്ടടുക്ക സ്വദേശി ധനജ്ഞയ (26) എന്നിവരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ മറക്കട തടാകത്തിലാണ് കണ്ടെത്തിയത്.
             
Bodies found | കാര്‍ പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂകില്‍ കാണിയൂരിന് സമീപം ബൈത്തടുക്കയിലാണ് യുവാക്കള്‍ അപകടത്തില്‍ പെട്ടത്. പുത്തൂര്‍-സുബ്രഹ്മണ്യ പാതയിലെ ബൈത്തടുക്കയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുകിടക്കുന്ന ദൃശ്യം സമീപത്തെ മസ്ജിദിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

Keywords: News, National, Karnataka, Mangalore, Kasaragod, Top-Headlines, Accident, Missing, Dead, Dead Body, Manjeshwaram, Police, Accident of falls into river: Bodies of missing youths found.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia