city-gold-ad-for-blogger

40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം പിടിയിൽ

മംഗളുരു: (www.kasargodvartha.com 04.09.2020) 40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം പിടിയില്‍. പുത്തൂര്‍ ബെലാണ്ടൂര്‍ ബല്‍നാട് സ്വദേശികളായ മൂന്ന് പേരെയാണ് ബംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം പിടിയിൽ

40 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് പരലുകള്‍ ബംഗളൂരുവിലെ ഒരു കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ബല്‍നാട് സ്വദേശി രവികുമാര്‍, ബെലന്ദൂര്‍ സ്വദേശി സുധീര്‍, ബെല്‍ത്തങ്ങാടിയിലെ പ്രവീണ്‍ കുമാര്‍ എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.

ഒന്‍പത് അപൂര്‍വ ഡയമണ്ട് പരലുകളും വിലയേറിയ രത്‌നങ്ങളും ഇവര്‍ എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വജ്രം വില്‍ക്കാന്‍ ശ്രമിച്ച പ്രതികളുടെ പക്കല്‍ ഇതിന്റെ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. വജ്രം ഇവര്‍ എവിടെ നിന്നോ അപഹരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. വജ്രത്തിന്റെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Keywords:  Mangalore, news, Karnataka, Police, arrest, Top-Headlines, A three-member gang was arrested while trying to sell a diamond worth Rs 40 lakh

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia