Gold seized | മംഗ്ളുറു വിമാനത്താവളത്തിൽ 32.73 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ; മെയ് മാസത്തിൽ കണ്ടെടുത്തത് 1.87 കോടി രൂപയുടെ സ്വർണം
Jun 5, 2022, 10:38 IST
മംഗ്ളുറു: (www.kasargodvartha.com) അനധികൃതമായി കടത്തുകയായിരുന്ന 32.73 ലക്ഷം രൂപയുടെ സ്വർണവുമായി മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പെട്ടിക്കുള്ളിൽ പൊടി രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 624 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
മെയ് 28ന് ദുബൈയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 29.12 ലക്ഷം രൂപ വിലമതിക്കുന്ന 560 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണവും പിടിച്ചെടുത്തിരുന്നു. മെയ് മാസത്തിൽ ഏഴ് സ്വർണക്കടത്ത് ശ്രമങ്ങൾ തടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1.87 കോടി രൂപ വിലമതിക്കുന്ന 3.64 കിലോഗ്രാം സ്വർണമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ആകെ അഞ്ച് പ്രതികളാണ് അറസ്റ്റിലായത്.
Keywords: Mangalore, Karnataka, News, Mangalore International Airport, Top-Headlines, Gold, Airport, International, Cash, Custody, Arrest, Kasaragod, 624g gold seized at MIA.