city-gold-ad-for-blogger

അമിത വോള്‍ട്ടേജില്‍ ടി.വി. പൊട്ടിത്തെറിച്ചു, കിടപ്പിലായിരുന്ന വൃക്ക രോഗി പൊള്ളലേറ്റു മരിച്ചു

മംഗലാപുരം: (www.kasargodvartha.com 11.06.2014) അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് വീട്ടിലെ ടെലിവിഷന്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. വൃക്ക തകര്‍ന്ന് കിടപ്പിലായിരുന്ന യുവതി പൊള്ളലേറ്റു മരിച്ചു. ബെല്ലാരിയിലെ പാര്‍വ്വതി(37)യാണ് മരിച്ചത്. രാവിലെ സമീപത്തെ ആശുപത്രിയില്‍ നിന്ന് ഡയാലിസിസിനു വിധേയയായ ശേഷം വീട്ടിലെത്തി ടി.വി. കാണുകയായിരുന്നു പാര്‍വ്വതി.

വന്‍ ശബ്ദത്തോടെ ടി. വി. പൊട്ടിത്തെറിക്കുകയും തീ കിടക്കയിലേക്കു പടര്‍ന്ന് പാര്‍വ്വതിക്കു പൊള്ളലേല്‍ക്കുകയുമായിരുന്നു. പാര്‍വ്വതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം തൊട്ടടുത്ത വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം ഉണ്ടായിട്ടില്ലെന്നു പറയുന്നു. സംഭവം പോലീസ് അന്വേഷിക്കുന്നു.
അമിത വോള്‍ട്ടേജില്‍ ടി.വി. പൊട്ടിത്തെറിച്ചു, കിടപ്പിലായിരുന്ന വൃക്ക രോഗി പൊള്ളലേറ്റു മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia