city-gold-ad-for-blogger

Car falls Into sea | കാര്‍ കടലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മറ്റൊരാളെ കാണാതായി; 2 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

മംഗ്‌ളുറു: (www.kasargodvartha.com) കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മറ്റൊരാളെ കാണാതായി. രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെ ദേശീയ പാത 166-ല്‍ മറവന്തേയിലാണ് അപകടം നടന്നത് . കുന്ദാപുരിലെ കോട്ടേശ്വരത്തെ വിരാജ് ആചാര്യ (28) ആണ് മരിച്ചത്. വിരാജാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സീറ്റില്‍ ഇരുന്ന വിരാജിന്റെ ബന്ധുവായ റോഷനെയാണ് കാണാതായത്. ഡ്രൈവര്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലാണ് കാറില്‍ നിന്ന് വിരാജിന്റെ മൃതദേഹം കണ്ടെത്തിയത്.
              
Car falls Into sea | കാര്‍ കടലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മറ്റൊരാളെ കാണാതായി; 2 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

പിന്‍സീറ്റില്‍ ഉണ്ടായിരുന്ന വിരാജിന്റെ ബന്ധുക്കളായ സന്ദേശ്, കാര്‍ത്തിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ കടലിലേക്ക് തെന്നിമാറിയതോടെ ഇരുവരും കാറില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ കുന്ദാപൂരിലെ ആദര്‍ശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍തികിന് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കോട്ടേശ്വരത്ത് നിന്ന് ബൈന്ദൂരിലേക്ക് പോവുകയായിരുന്ന കാര്‍ മാരസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഹൈവേയില്‍ നിന്ന് കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വേലിയേറ്റത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കടലില്‍ ഒലിച്ചുപോയി. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. വിരാജിന് കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് മുന്നിലെ വളവ് വ്യക്തമായി കാണാന്‍ കഴിയാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് അറിയുന്നത്.

ശക്തമായ തിരമാലകളും കനത്ത മഴയും കാരണം, കടലില്‍ മുങ്ങിയ കാര്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെയും ഗംഗോല്ലി പൊലീസിന്റെയും സഹായത്തോടെ ഞായറാഴ്ച രാവിലെയാണ് പുറത്തെടുത്തത്. റോഷന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Keywords: News, Karnataka, Top-Headlines, National, Mangalore, Accidental Death, Accident, Tragedy, Died, Obituary, Drown, Missing, Police, 28-year-old died after car falls Into sea; Another missing.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia