city-gold-ad-for-blogger

Obituary | 'ദലിതനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി; വിവരമറിഞ്ഞ് യുവാവ് ജീവനൊടുക്കി'

മംഗ്ലൂറു: (www.kasargodvartha.com) കോലാര്‍ ജില്ലയില്‍ ദളിത് യുവാവിനെ ഇഷ്ടപ്പെട്ട മകളെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. മരണ വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ കാമുകനായ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായി പൊലീസ് അറിയിച്ചു.

ബൊഡഗുര്‍കി ഗ്രാമത്തില്‍ കെഎ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ കീര്‍ത്തിയാണ് (20) ചൊവ്വാഴ്ച രാത്രി മരിച്ചത്. സുഹൃത്ത് ഇതേ ഗ്രാമത്തിലെ ജി ഗംഗാധര്‍ (24) ലാല്‍ബാഗ് എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു.

Obituary | 'ദലിതനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി; വിവരമറിഞ്ഞ് യുവാവ് ജീവനൊടുക്കി'

സംഭവത്തെ കുറിച്ച് കമസമുദ്ര പൊലീസ് പറയുന്നത് ഇങ്ങനെ:


യാദവ സമുദായക്കാരിയാണ് കീര്‍ത്തി. ഗംഗാധറുമായി ഇഷ്ടത്തിലായിരുന്നു. വിവാഹ അഭ്യര്‍ഥനയുമായി യുവാവ് കീര്‍ത്തിയുടെ അച്ഛനെ പലതവണ ചെന്നുകണ്ടു. മകളും യുവാവും തമ്മില്‍ കാണുന്നത് വിലക്കിയതായിരുന്നു ഫലം. കഴിഞ്ഞ ദിവസം രാത്രി ഇതേച്ചൊല്ലി അച്ഛനും മകളും തമ്മില്‍ വാക്കേറ്റമുണ്ടായി. അരിശം മൂത്ത മൂര്‍ത്തി കീര്‍ത്തിയെ വകവരുത്തി.

Keywords:  20 Year Old Girl Found Dead in House, Mangalore, News, Top-Headlines, Police, Train, Suicide, Girl, Dead Body, Kirti, National. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia