ചെമ്പരിക്ക വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്; 2 ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് പരിക്ക്
Feb 19, 2013, 21:06 IST
![]() |
| B.A Muhammed |
എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റും ഐ.എന്‍.എല്‍ ചെമ്പരിക്ക ശാഖാ സെക്രട്ടറിയുമായ ബി.എ മുഹമ്മദ് (46), ഐ.എന്‍.എല്‍ പ്രവാസി നേതാവ് മൊയ്തുവിന്റെ മകന് പി.എം അബ്ദുല്‍ നാസര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ പിന്നീട് മംഗലാപുരത്തേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂട്ടത്തല്ല് നടന്നത്. പോളിംഗ് കേന്ദ്രത്തിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കാറില്‍ ആളെ കൊണ്ടുവന്നതാണ് പ്രശ്നത്തിന് തുടക്കം. പിന്നീട് കൂട്ടത്തല്ലും കസേരയേറും നടക്കുകയായിരുന്നു. എല്‍.ഡി.എഫിന്റെ ബൂത്ത് കമ്മിറ്റി ഓഫീസില്‍ ബൈക്കിലെത്തിയ സംഘം നാസറിനെയും മുഹമ്മദിനെയും അടിച്ചു പരിക്കേല്പിക്കുകയായിരുന്നു.
![]() |
| Abdul Nasar |
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശംസുദ്ദീന്‍ ചെമ്പരിക്കയും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എ.കെ മുഹമ്മദ് കുഞ്ഞി നാലപ്പാടുമാണ്. പഞ്ചായത്തംഗമായിരുന്ന മജീദ് ചെമ്പരിക്ക കുടുംബശ്രീ കോ-ഓഡിനേറ്ററായി നിയമിതനായതിനെതുടര്ന്ന് അംഗത്വം രാജിവെച്ചതിനാലാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്. നേരത്തെ യു.ഡി.എഫ് 512 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. വാര്‍ഡില്‍ മൊത്തം 1660 വോട്ടര്‍മാരാണുള്ളത്.
Keywords: Election, Clash, Injured, INL, LDF, General-Hospital, Mangalore, Committee-Office, Bike, UDF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.









