city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | 'കാറുകള്‍ തമ്മില്‍ ഉരസിയതിന് വ്യവസായിയെ കുത്തിക്കൊന്നു'; 2 പേര്‍ അറസ്റ്റില്‍

മംഗളൂറു: (KasargodVartha) കുന്താപുരത്തെ വ്യവസായി രാഘവേന്ദ്ര ഷെരിഗാര്‍ എന്ന ബണ്‍സ് രഘു (42) കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ ശഫീഉല്ല(40), എം ഇമ്രാന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും കുന്താപുരം അഡി. സിവില്‍-മജിസ്‌റ്റ്രേറ്റ് കോടതി (രണ്ട്) വെള്ളിയാഴ്ച (07.10.2023) മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

പൊലീസ് പറഞ്ഞു: ഞായറാഴ്ച വൈകുന്നേരം 7.30 മണിയോടെ കുന്താപുരം ഡെല്‍ഹി ബസാറിലെ ചിക്കണ്‍സ്റ്റാള്‍ റോഡിലാണ് രഘു അക്രമത്തിന് ഇരയായത്. അറസ്റ്റിലായവര്‍ സഞ്ചരിച്ച കാറും രഘുവിന്റെ കാറും തമ്മില്‍ ചെറുതായി ഉരസിയിരുന്നു. ഈ പ്രശ്‌നം നാട്ടുകാര്‍ ഇടപെട്ട് രമ്യമായി പരിഹരിച്ചതിന് പിന്നാലെ അക്രമികളില്‍ ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതര നിലയില്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഘു തിങ്കളാഴ്ച മരിച്ചു.

Arrested | 'കാറുകള്‍ തമ്മില്‍ ഉരസിയതിന് വ്യവസായിയെ കുത്തിക്കൊന്നു'; 2 പേര്‍ അറസ്റ്റില്‍
രഘു 

കേസ് അന്വേഷണത്തിന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ അരുണ്‍ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഈ സംഘങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നും ദൃക്‌സാക്ഷി മൊഴികള്‍ അവലംബിച്ചും നടത്തിയ അന്വേഷണത്തിലാണ് അക്രമികള്‍ പിടിയിലായത്.

Arrested | 'കാറുകള്‍ തമ്മില്‍ ഉരസിയതിന് വ്യവസായിയെ കുത്തിക്കൊന്നു'; 2 പേര്‍ അറസ്റ്റില്‍

Keywords: Accused, Arrested, Murder Case, Businessman, Mangalore,Top-Headlines, Remanded, News, National, 2 accused arrested in murder case of businessman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia