city-gold-ad-for-blogger

തെയ്യം കാണാനെത്തിയവർക്ക് നേരെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് 18 കാരൻ മരിച്ചു; 2 പേർക്ക് പരിക്ക്

കോട്ടിക്കുളം: (www.kasargodvartha.com 24.03.2022) തെയ്യം കാണാനെത്തിയവർക്ക് നേരെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് 18 കാരൻ മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. കോട്ടിക്കുളം തെക്കോത്ത് വളപ്പിലെ ശശി - ചിത്ര ദമ്പതികളുടെ മകൻ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. നിതിൻ (19), ശ്രീലാൽ (16) എന്നിവർക്കാണ് പരിക്കേറ്റത്.

     
തെയ്യം കാണാനെത്തിയവർക്ക് നേരെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് 18 കാരൻ മരിച്ചു; 2 പേർക്ക് പരിക്ക്

വ്യാഴാഴ്ച പുലർചെ ഒന്നരമണിയോടെയാണ് അപകടം നടന്നത്. കീഴൂർ തച്ചിലം തറവാട്ടിലെ തെയ്യം കാണാൻ എത്തിയതായിരുന്നു ഇവർ. മടക്ക യാത്രയിൽ  ക്ഷേത്ര കവാടത്തിന് സമീപം വിശ്രമിക്കുന്നതിനിടെ കീഴൂർ ഭാഗത്ത് നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഇവർക്ക് നേരെ ഇടിക്കുകയായിരുന്നു. ശ്രീലാലിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്കും നിതിനെ കിംസ് ആശുപത്രിയിലേക്കും മാറ്റി.


ഹോടെൽ തൊഴിലാളിയാണ് വിഷ്ണുപ്രസാദ്.

സഹോദരരി: വിഷ്ണുപ്രിയ.

Keywords: 18-year-old died in car accident, Kerala, Kasaragod, News, Top-Headlines, Accidental Death, Car-Accident, Dead, Mangalore, Hospital.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia