Found Dead | കൗമാരക്കാരിയായ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് സ്കൂളിന് സമീപത്തെ വീട്ടിലെ ശുചിമുറിയിയില്‍
Jan 29, 2023, 15:09 IST
മംഗ്ളുറു: (www.kasargodvartha.com) കൗമാരക്കാരിയായ വിദ്യാര്‍ഥിനിയെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണിയൂര്‍ കജെമാനെ സ്വദേശി അബ്ദുര്‍ റസാഖിന്റെ മകള്‍ അഫീഫ (16) ആണ് മരിച്ചത്. ബെല്‍തങ്ങാടി താലൂകിലെ കാലിയ ഐമാന് ആര്‍ക്കേഡിലുള്ള ഒരു വീടിന്റെ ശുചിമുറിയിലാണ് അഫീഫയെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവിനൊപ്പം ഗെരുകട്ടെയിലെ സ്കൂളില്‍ പോയതായിരുന്നു അഫീഫ. പിതാവ് പെണ്‍കുട്ടിയെ കുപ്പെട്ടിയില്‍ വിട്ട് മംഗ്ളൂറിലേക്ക് ഒരാവശ്യത്തിന് പോയിരുന്നതായും ഇതിനിടെ സ്കൂളിന് സമീപമുള്ള ഐമാന് ആര്‍കേഡിലുള്ള വീട്ടിലെ ശുചിമുറിയില്‍ പോയ അഫീഫ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നുമാണ് പറയുന്നത്. വീട്ടുകാര്‍ ശുചിമുറിയുടെ ജനലിലൂടെ നോക്കിയപ്പോള്‍ അഫീഫയെ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
ശുചിമുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് അഫീഫയെ ബെല്‍തങ്ങാടി സര്കര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, അഫീഫയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ ബെല്‍തങ്ങാടി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Latest-News, National, Karnataka, Mangalore, Died, Dead, Crime, Investigation, Student, Police, 16-year-old girl found dead inside toilet in Belthangady.
< !- START disable copy paste --> 