Hospitalised | 'കോളജ് ഹോസ്റ്റൽ ഭക്ഷ്യ വിഷബാധ': ആശങ്ക വേണ്ടെന്ന് അധികൃതർ; ചികിത്സ തേടിയത് 137 വിദ്യാർഥികൾ
Feb 7, 2023, 12:21 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) നഴ്സിങ്, പാരാമെഡികൽ വിദ്യാർഥിനികൾ ഉൾപെടെ 137 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. മംഗ്ളൂറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തിട്ടുണ്ട്. മംഗ്ളുറു ശക്തിനഗറിൽ സ്വകാര്യ വനിതാ ഹോസ്റ്റലിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിദ്യാർഥികളെ രാത്രി തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

രാവിലെ മുതൽ തന്നെ പല വിദ്യാർഥികൾക്കും വയറുവേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വൈകുന്നേരമായതോടെ കൂടുതൽ പേർക്ക് അസ്വസ്ഥതകൾ തുടങ്ങി. ഇതോടെ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. മലയാളികൾ ഉൾപെടെ കുട്ടികളുടെ ബന്ധുക്കളും ആശുപത്രികളിൽ എത്തിയിട്ടുണ്ട്. എജെ ഹോസ്പിറ്റൽ-42, ഫാദർ മുള്ളേർസ് -18, കെഎംസി-14, യൂനിറ്റി-എട്ട്, സിറ്റി ഹോസ്പിറ്റൽ -മൂന്ന് എന്നിങ്ങിനെയാണ് ചികിത്സയിലുള്ളത്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിദ്യാർഥികൾ അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ ഹെൽത് ഇൻസ്പെക്ടർ ഡോ. അശോക് പറഞ്ഞു.

Keywords: Latest-News, Top-Headlines, Hospital, Treatment, Food, Food-Inspection, Women, Police, Investigation, Karnataka, Mangalore, College, 137 students hospitalised due to suspected food poisoning at Mangalore hostel.