city-gold-ad-for-blogger
Aster MIMS 10/10/2023

Mangalore crash | 'പൈലറ്റിന്റെ ഉറക്കം'; 158 പേർക്ക് അന്ത്യനിദ്ര സമ്മാനിച്ച മംഗ്ളുറു വിമാന അപകടത്തിന് 13 വയസ്

മംഗ്ളുറു: (www.kasargodvartha.com) മലയാളി യാത്രക്കാർ ഉൾപെടെ 158 പേരുടെ ജീവൻ അപഹരിച്ച മംഗ്ളുറു വിമാന ദുരന്തത്തിന് തിങ്കളാഴ്ച 13 വയസ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഐഎക്സ് -812 നമ്പർ ബോയിംഗ് 337-800 എയർ ഇൻഡ്യ വിമാനം 2010 മെയ് 22ന് രാവിലെ 6.30നായിരുന്നു റൺവേയിൽ മുത്തമിടുന്നതിന് മിനിറ്റുകൾ മുമ്പ് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്. മരിച്ചവരിൽ 52 യാത്രക്കാർ മലയാളികളായിരുന്നു, ഭൂരിഭാഗവും കാസർകോട് സ്വദേശികളും. ആറ് ജീവനക്കാരും കൊല്ലപ്പെട്ടു. എട്ടു പേർ മാത്രമാണ് രക്ഷപ്പെട്ടത്.

Mangalore crash | 'പൈലറ്റിന്റെ ഉറക്കം'; 158 പേർക്ക് അന്ത്യനിദ്ര സമ്മാനിച്ച മംഗ്ളുറു വിമാന അപകടത്തിന് 13 വയസ്

അപകട കാരണം ആദ്യം മനനം ചെയ്തെങ്കിലും പൈലറ്റ് ഉറങ്ങിപ്പോയതാണ് യഥാർത്ഥ കാരണം എന്ന് പിന്നീട് കണ്ടെത്തി. ഔദ്യോഗിക രേഖകളിൽ ഒളിഞ്ഞു കിടന്ന അക്കാര്യം മൂന്ന് വർഷം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരന്തം സംഭവിച്ച പശ്ചാത്തലത്തിൽ മുൻ എയർമാർഷൽ ഭുഷൺ നിൽകാന്ത് ഗോഖലെ വെളിപ്പെടുത്തിയിരുന്നു.

'കരിപ്പൂർ വിമാന ദുരന്ത കാരണം മനനം ചെയ്യേണ്ട. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെകോർഡറും (DFDR), കോക്പിറ്റ് വോയ്സ് റെകോർഡറും (CVR) വിവരങ്ങൾ കൃത്യമായി തരും. ഓർമയുണ്ടല്ലോ 2010 മെയ് മാസം മംഗ്ളൂറിൽ സംഭവിച്ച 158 പേരുടെ ജീവനപഹരിച്ച വിമാന ദുരന്തം. പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം'-അതായിരുന്നു ഭുഷന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മംഗ്ളുറു ദുരന്തത്തെക്കുറിച്ച് അന്വേഷണം നടന്നത്. മംഗ്ളൂറിൽ വിമാനത്തിന് തീപ്പിടിച്ച് കത്തിക്കരിഞ്ഞും ശ്വാസം മുട്ടിയുമായിരുന്നു മരണങ്ങൾ. സെർബിയക്കാരനായ സ്ലാട്കൊ ഗ്ലുസികൊ ആയിരുന്നു പൈലറ്റ്.

Mangalore crash | 'പൈലറ്റിന്റെ ഉറക്കം'; 158 പേർക്ക് അന്ത്യനിദ്ര സമ്മാനിച്ച മംഗ്ളുറു വിമാന അപകടത്തിന് 13 വയസ്

മംഗ്ളുറു തണ്ണീർബാവിയിൽ സ്ഥാപിച്ച മംഗ്ളുറു വിമാനദുരന്ത സ്മൃതി പാർകിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ ദക്ഷിണ കന്നഡ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മരിച്ച 45 യാത്രക്കാരുടെ കുടുംബങ്ങൾ പതിമൂന്നാം വർഷത്തിലും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ നിയമ പോരാട്ടത്തിലാണ്.

Keywords: News, Manglore, National, Air Crash, Air India, Karnataka, 13 years for Mangalore air crash.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia