city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് 12 കാരൻ മരിച്ചു; 3 പേർക്ക് പരിക്ക്

മംഗ്ളുറു: (www.kasargodvartha.com 30.11.2021) ഉപ്പിനങ്ങാടിക്കടുത്ത മുത്തയിൽ ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഹിർതടുക്കയിലെ പരേതനായ അശ്റഫിന്റെ മകനും ഹിർതടുക്ക ഗവ. യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് അൽത്വാഫ് (12) ആണ് മരിച്ചത്.
 
ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് 12 കാരൻ മരിച്ചു; 3 പേർക്ക് പരിക്ക്

ഓടോറിക്ഷയിൽ സഞ്ചരിച്ച മാതാവ് ഖദീജ (44), സഹോദരൻ ആശിഖ് (23), ഡ്രൈവർ സിദ്ദീഖ് (34) എന്നിവർക്ക് പരിക്കേറ്റു. ഇവരെയെല്ലാം മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖദീജയ്ക്കും ആശിഖിനും ഗുരുതരമായി പരിക്കേറ്റതായും അവരുടെ നില അതീവഗുരുതരമാണെന്നും പറയുന്നു.

ഉപ്പിനങ്ങാടിയിൽ ബസിറങ്ങി വീട്ടിലേക്ക് ഓടോറിക്ഷയിൽ പോവുമ്പോഴാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി ഓടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അൽത്വാഫിന്റെ പിതാവ് അശ്‌റഫ് രണ്ട് വർഷം മുമ്പാണ് അസുഖബാധിതനായി മരിച്ചത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ദുരിതത്തിലായ കുടുംബം ബന്ധുക്കളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. അതിനിടയിലുണ്ടായ അപകടം കുടുംബത്തിന് കനത്ത ആഘാതമായി.

Keywords :  Kerala, Kasaragod, News, Top-Headlines, Accident, Death, Auto-Rickshaw, Lorry, Mangalore, Hospital, Road, 12 year old boy died in road accident.
 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia