Walking | പിന്നോട്ട് നടക്കൂ, തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താം! നേട്ടങ്ങൾ അനവധി
ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ഏത് ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു
ന്യൂഡെൽഹി: (KasargodVartha) നടത്തം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാൽ പിന്നോട്ട് നടത്തം ആരോഗ്യം നിലനിർത്താൻ സഹായകമാണെന്ന് നിങ്ങൾക്കറിയാമോ. അതെ, പുറകോട്ട് നടക്കുന്നത് തലച്ചോറിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് തലച്ചോറിൻ്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുമെന്ന് സ്‌പോർട്‌സ് മെഡിസിൻ, ഓർത്തോപീഡിക് സർജൻ ഡോ. മനൻ വോറ വ്യക്തമാക്കി.
പിന്നോട്ടുള്ള നടത്തം തലച്ചോറിന് എങ്ങനെ പ്രയോജനകരമാണ്?
ഡോ. വോറയുടെ അഭിപ്രായത്തിൽ, പുറകോട്ട് നടക്കുന്നതിലൂടെ, മസ്തിഷ്കം വേഗത്തിൽ പ്രവർത്തിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുകയും ചെയ്യുന്നു.
പുറകോട്ട് നടക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ഏത് ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുറകോട്ട് നടക്കുമ്പോൾ, മനസും ശരീരവും തമ്മിൽ നല്ല ഏകോപനം ഉണ്ടാകുന്നു, ഇത് മൂലം ബാലൻസ് നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാകില്ല.
പുറകോട്ട് നടക്കുന്നത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നു, ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നു.
പുറകോട്ട് നടക്കുന്നത് നിങ്ങളുടെ സമ്മർദവും ഉത്കണ്ഠയും ഒഴിവാക്കുന്നു.
പുറകോട്ട് നടക്കുന്നതിൻ്റെ ഗുണങ്ങൾ
പുറകോട്ട് നടക്കുന്നത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുമെന്നാന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം ആരോഗ്യകരമായി നിലനിൽക്കും.
നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, പിന്നിലേക്ക് നടത്തം നടത്താം.
പിന്നോട്ടുള്ള നടത്തം പേശികളെ ശക്തിപ്പെടുത്തുക മാത്രമല്ല മുട്ടുവേദന കുറയ്ക്കുകയും ചെയ്യുന്നു.
ഇത് കലോറി എരിച്ചുകളയുകയും മെറ്റബോളിസത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താനുള്ള വഴികൾ
നിങ്ങളുടെ മനസിനെ ആരോഗ്യകരമായി നിലനിർത്താൻ, നിങ്ങൾ പതിവായി വ്യായാമത്തോടൊപ്പം യോഗയും ധ്യാനവും ചെയ്യണം.
കൂടാതെ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം.
പുകവലിയും മദ്യവും ഒഴിവാക്കുകയും തലച്ചോറിനെ സജീവമാക്കുകയും വേണം. ഒരു കാര്യം ശ്രദ്ധിക്കുക, നിങ്ങൾ പുതിയ ശീലം ആരംഭിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടുക.