Vitamin D | ശരീരത്തിലെ ഈ സൂചനകൾ ശ്രദ്ധിക്കൂ! വിറ്റാമിൻ ഡി യുടെ കുറവ് തിരിച്ചറിയാം
Mar 24, 2024, 10:59 IST
കൊച്ചി: (KasaragodVartha) പലതരം വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. നല്ല ആരോഗ്യകരമായ അവസ്ഥയ്ക്ക് മുഖ്യധാരയാണ് ഇവ. വിറ്റാമിനുകൾ പലതരം ഉണ്ടെങ്കിലും വിറ്റാമിൻ ഡിയും നമ്മുടെ ശരീരത്തിന്റെ മെച്ചമായ ആരോഗ്യത്തിന് അഭിവാജ്യ ഘടകമാണ്. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവയെല്ലാം വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണ വിഭവങ്ങളാണ്. കൂടാതെ, സൂര്യ പ്രകാശം ഏൽക്കുന്നതും വിറ്റാമിൻ ഡി വർധിപ്പിക്കാൻ സഹായിക്കും. സൂര്യ രശ്മികൾ ചർമ്മത്തിൽ കൊള്ളുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങൾ മൂലം നമ്മുടെ ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നു.
എന്നിരുന്നാലും പലപ്പോഴും വിറ്റാമിൻ ഡി യുടെ കുറവ് ശരീരത്തിന് ഉണ്ടോ എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയാറില്ല. പല തരം ലക്ഷണങ്ങളും സൂചനകളും വഴി നമ്മുടെ ശരീരം വിറ്റാമിൻ ഡി യുടെ കുറവ് കാട്ടിത്തരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധശേഷി കുറയുന്നതിന് വിറ്റാമിൻ ഡി യുടെ കുറവ് കാരണമാകും. പ്രതിരോധ ശേഷി കുറയുന്നത് മൂലം വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞാലും പതിവായ ക്ഷീണവും തളർച്ചയും ഉണ്ടായിരിക്കും. അമിതമായി ശരീര ഭാരം കൂടുന്നതും വിറ്റാമിൻ ഡി കുറവ് മൂലമാവാം. നമ്മുടെ ശരീരത്തിന് വല്ല പരിക്കും പറ്റുകയാണെങ്കിൽ അതിൽ ഉണ്ടാവുന്ന മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നതും ഇവയുടെ കുറവ് കൊണ്ടാവാം.
വിറ്റാമിൻ ഡിയുടെ കുറവ് ശരീരത്തിൽ പെട്ടെന്ന് രക്തസമ്മര്‍ദം ഉയരുവാൻ കാരണമാകും. ഇത് ശീലമാവുകയാണെങ്കിൽ ഹൃദയ സംബന്ധമായ തകരാറുകളിലേക്ക് എത്തിച്ചേക്കാം. അകാരണമായ പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, മുട്ടുവേദന ഇവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാവുന്നതാണ്. ശാരീരിക പ്രശ്നങ്ങൾക്കുമപ്പുറം മാനസിക ബുദ്ധിമുട്ടുകളും വിറ്റാമിൻ ഡിയുടെ കുറവ് മൂലം സംഭവിക്കാം. ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡറുകള്‍ ഇതെല്ലാം ഇത്തരത്തിലുള്ള അസ്വസ്ഥകൾ ആണ്. തലമുടി കൊഴിച്ചലും ഉണ്ടാവാൻ സാധ്യതയുണ്ട്.
അകാരണമായി എല്ലുകളില്‍ ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണങ്ങളാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുന്ന പോലെ തോന്നുക പോലുള്ള അവസ്ഥകളും വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. ഇത്തരം സൂചനകൾ തിരിച്ചറിഞ്ഞാൽ തീർച്ചയായും ഡോക്ടറെ കാണുകയും വിറ്റാമിൻ ഡി ലഭ്യമാകുന്ന ഇനം ഭക്ഷണങ്ങളും മരുന്നും തുടരാവുന്നതുമാണ്.

Keywords: Vitamin D, Health, Lifestyle, Kochi, Milk, Yogurt, Butter, Cheese, Egg, Salmon, Sun, Blood Pressure, Bone, Anxiety, Depression, What are the symptoms of vitamin D deficiency?.