city-gold-ad-for-blogger

മംഗ്ളൂരിൽ ഗർഭിണിയായ ഭാര്യയെ അമ്പരപ്പിക്കാൻ ഹെലികോപ്റ്ററിൽ നിന്ന് ഭർത്താവിന്റെ പുഷ്പവൃഷ്ടി; വീഡിയോ വൈറൽ

A helicopter hovering over a baby shower event and showering flower petals.
Image Credit: Screenshot of an X Video by Prajavani

● അഡയാർ ഗാർഡനിൽ നടന്ന ചടങ്ങിൽ അതിഥികൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
● മംഗ്ളൂരിൽ ഇത്തരമൊരു ആഘോഷം ഇതാദ്യമായാണെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ.
● ഭാര്യയെയും അതിഥികളെയും ഒരേപോലെ അമ്പരപ്പിച്ച സർപ്രൈസ് വീഡിയോ കാണാം.

മംഗ്ളൂരു: (KasargodVartha) ഗർഭിണിയായ ഭാര്യയ്ക്കായി ഭർത്താവ് ഒരുക്കിയ സർപ്രൈസ് ബേബി ഷവർ ആഘോഷം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. എന്തിനും ഒരു വെറൈറ്റി വേണം, മറ്റുള്ളവരിൽ നിന്നും ഒരു പടി മുന്നിട്ട് നിൽക്കണം എന്നത് ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി പുതിയ കാലത്ത് ആളുകൾ പല കാര്യങ്ങളും ചെയ്യാറുണ്ട്. അത്തരത്തിലൊരു കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

തൻ്റെ ഗർഭിണിയായ ഭാര്യയെയും അതിഥികളെയും അമ്പരപ്പിക്കാൻ ഒരു ഭർത്താവ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത് ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തി. മംഗ്ളൂരിൽ നടന്ന ഈ സംഭവത്തിൻ്റെ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

അവിസ്മരണീയം

സമൂഹ മാധ്യമങ്ങളിൽ സംഭവത്തിൻ്റെ വീഡിയോകൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ദമ്പതികൾക്കും അതിഥികൾക്കും മുകളിൽ പൂക്കളുടെ ദളങ്ങൾ പറന്നിറങ്ങുമ്പോൾ ആകാശത്ത് ഒരു ഹെലികോപ്റ്റർ വട്ടമിട്ട് പറക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. 


കർണാടകയിലെ മംഗ്ളൂരിൽ നിന്നുള്ള ഈ ബേബി ഷവർ വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അപ്രതീക്ഷിതമായി ആകാശത്ത് നിന്നുമുണ്ടായ ഈ പുഷ്പവൃഷ്ടി ചടങ്ങിനെത്തിയ അതിഥികളെയും ഭാര്യയെയും ഒരുപോലെ അമ്പരപ്പിച്ചു.

അഭിനന്ദിച്ച് കാണികളും

മംഗ്ളൂരിലെ അഡയാർ ഗാർഡനിലാണ് ഈ അവിസ്മരണീയ നിമിഷം അരങ്ങേറിയത്. സംരംഭകനായ പ്രകാശ് തൻ്റെ ഗർഭിണിയായ ഭാര്യയ്ക്കായി അവിടെ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എല്ലാവരും ചടങ്ങിനെത്തി, ചടങ്ങ് തുടങ്ങുന്നതിന് മുമ്പായി വേദിയിലേക്ക് ഭാര്യ കയറുമ്പോഴാണ് സർപ്രൈസായി മുകളിൽ നിന്നും പുഷ്പവൃഷ്ടി ഉണ്ടായത്. ഇതിന് പിന്നാലെ അതിഥികളുടെ ഭാഗത്ത് നിന്നും വലിയ കരഘോഷമുയ‍ർന്നു.

ചടങ്ങിനെത്തിയ പലരും തങ്ങളുടെ ഫോണുകളിൽ ഇതിൻ്റെ മനോഹരമായ വീഡിയോകൾ പകർത്തി. അപ്രതീക്ഷിതമായ പുഷ്പവൃഷ്ടി കണ്ട് അമ്പരന്ന് പോയ ഭാര്യ മുകളിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. മംഗ്ളൂരിൽ ഇത്തരമൊരു വലിയ ആഘോഷം ആദ്യത്തേതാണെന്നാണ് വീഡിയോ കണ്ട പലരും ചൂണ്ടിക്കാണിക്കുന്നത്.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: An entrepreneur named Prakash from Mangaluru surprised his pregnant wife by arranging a helicopter flower shower during her baby shower ceremony at Adyar Garden. The spectacular event has gained immense popularity on social media.

#Mangaluru #BabyShower #HelicopterFlowerShower #ViralVideo #SurpriseGift #KarnatakaNews #TrendingNow #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia