city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pistachios | രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും മുന്നിലാണ് പിസ്ത!

കൊച്ചി: (KasargodVartha) നട്സുകളിൽ പലരുടെയും ഇഷ്ടപ്പെട്ട ഇനമാണ് പിസ്ത. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും ഏറെ മുന്നിലാണ് ഇവ. മനുഷ്യ ശരീരത്തിന് ആവശ്യമായ പല ധാതുക്കളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പിസ്ത പ്രേമികളാണ്. എന്നാൽ കഴിക്കുന്നതിന് കൃത്യമായ അളവും തോതും ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും കുറഞ്ഞ അളവിൽ പിസ്ത കഴിക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്. ചർമ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും വരെ പിസ്ത നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും സഹായിക്കും.
  
Pistachios | രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും മുന്നിലാണ് പിസ്ത!

ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. പ്രോടീൻറെ കലവറയായ പിസ്ത സ്ത്രീകൾ ഗർഭ കാലത്തു പ്രത്യേകമായി കഴിക്കേണ്ട നട്സുകളിൽ പെട്ടതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഇതിലെ വിറ്റാമിൻ ബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഗുണകരമാണ്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കുവാനും സഹായിക്കും.

വിറ്റാമിൻ എ, ബി 6, കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ പല പോഷകങ്ങളും പിസ്തയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത നല്ലതാണ്. പ്രമേഹ രോഗികൾ രണ്ടോ മൂന്നോ പിസ്ത ദിവസവും കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയുന്നത്. സ്ത്രീകൾക്ക് ഗർഭകാലത്തു രണ്ടോ മൂന്നോ പിസ്ത കഴിക്കാം. ഗർഭകാലത്തു സാധാരണ സ്ത്രീകളിൽ ഉണ്ടാവാറുള്ള പ്രമേഹത്തെ പ്രതിരോധിക്കാൻ ഇത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസ്തയില്‍ ധാരാളം ഫോസ്‌ഫറസ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിതമാക്കാൻ സഹായിക്കും.

ഗർഭിണികളായ സ്ത്രീകളിൽ ഉണ്ടാകുന്ന ക്ഷീണം അകറ്റാൻ ദിവസവും നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ഗുണകരമാണ്. ഗർഭ കാലത്തെ പ്രമേഹം തടയാൻ പിസ്തയിലെ ചിലഘടകങ്ങൾ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും പിസ്ത കഴിക്കുന്നത് നല്ലതാണ്. കാത്സ്യം,കോപ്പർ, അയേൺ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള നിരവധി ധാതുക്കൾ പിസ്തയിൽ ലഭ്യമാണ്. ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ ജീവകങ്ങളാണ്.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health Benefits of Pistachios.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia