city-gold-ad-for-blogger

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച

കാസര്‍കോട്: (www.kasargodvartha.com 19.09.2014) മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ ഉടമസ്ഥതയിലുള്ള പുലിക്കുന്നിന് എതിര്‍വശത്തെ ചന്ദ്രഗിരിപ്പുഴയിലെ തുരുത്തിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നു. 20,000 രൂപയും കാര്‍ഷികാവശ്യത്തിനുള്ള ഉപകരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു. പഴയ ഓടിട്ട വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച നിലയിലാണ്. ബള്‍ബുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്.

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍പ്പെടുന്ന കുഞ്ഞിത്തുരുത്തിയിലെ വീട്ടിലാണ് സംഭവം.  വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ താമസക്കാരനായ ചെത്ത് തൊഴിലാളി ഷിബുവാണ് ആദ്യം വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഷിബുവിന്റെ മൊബൈല്‍ഫോണും നഷ്ടപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഈ വീട്ടില്‍ കവര്‍ച്ച നടക്കുന്നത്. കുഞ്ഞിത്തുരുത്തിയില്‍ രണ്ട് പഴയ ഓടിട്ട വീടുകള്‍ മാത്രമാണുള്ളത്. കവര്‍ച്ചക്കാര്‍ ഓടുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. മുമ്പ് ഇതേ സ്ഥലത്തുനിന്ന് മോട്ടോര്‍ പമ്പും സ്പ്രിംഗ്‌ളറുകളും പൈപ്പുകളും കെട്ടിടനിര്‍മ്മാണത്തിന് സംഭരിച്ച രണ്ട് ലോഡ് പൂഴിയും വന്‍ വിലമതിക്കുന്ന തേങ്ങകളും ഇവിടെ നിന്നും കടത്തിപ്പോയിട്ടുണ്ട്.

ആവര്‍ത്തിക്കുന്ന മോഷണത്തെ സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. വ്യാഴാഴ്ച നടന്ന സംഭവത്തെക്കുറിച്ച് പ്രസാദ് വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കും.

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia