മാധ്യമപ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചു
Apr 16, 2016, 12:15 IST
നീലേശ്വരം: (www.kasargodvartha.com 16/04/2016) തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതി മാധ്യമപ്രവര്‍ത്തകനെ വീണ്ടും വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. 'മാതൃമലയാളം' തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ സേതു ബങ്കത്തിനെയാണ് കഴിഞ്ഞ ദിവസം നീലേശ്വരം ചിറപ്പുറത്ത്വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. സംഭവം സംബന്ധിച്ച് പുതുക്കൈയിലെ ഒറ്റയാന് രമേശനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി സുഹൃത്ത് പട്ടേനയിലെ മനോജിനോടൊപ്പം വീട്ടിലേക്ക് കാറില്‍പോകുമ്പോള്‍ ചിറപ്പുറത്തുവെച്ചാണ് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് സേതുവിനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പുതിയപറമ്പത്തുകാവിനകത്തുവെച്ച് വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രധാന പ്രതിയാണ് രമേശന്. വിചാരണ നടക്കുന്ന ഈ കേസില്‍ ഹൈക്കോടതി ജാമ്യത്തിലിറങ്ങിയ രമേശനെതിരെ നീലേശ്വരം പോലീസില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. പ്രതി ഇപ്പോള്‍ ഒളിവിലാണ്.
Keywords: Nileshwaram, Kasaragod, Kerala, Assault, Injured, Case, Media person assaulted.