city-gold-ad-for-blogger

മരച്ചീനി കൃഷി നശിപ്പിച്ചു

കുറ്റിക്കോല്‍: (www.kasargodvartha.com 26/01/2015) ആനക്കല്ല് ആലത്തുംകടവിലെ ചെറിയാന്‍ പാപ്പിനിശേരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷി ചെയ്തിരുന്ന നൂറ് കടയോളം മരച്ചീനി സാമൂഹ്യ വിരുദ്ധര്‍ പറിച്ച് നശിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബേഡഡുക്ക പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ. ആനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ വീട്ടിന് മുന്നില്‍ വഴിയില്‍ കുപ്പിച്ചില്ല് വിതറിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി സണ്ണി അരമന ആവശ്യപ്പെട്ടു.
മരച്ചീനി കൃഷി നശിപ്പിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആര്‍ ബാലകൃഷ്ണ പിള്ള രാജിവെച്ചു
Keywords:  Tapioca, Destroyed, Kuttikol, Kerala, Kasaragod, Police, Complaint, Tapioca farming destroyed, Tapioca crops destroyed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia