city-gold-ad-for-blogger

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയരായ യുവതികള്‍ വീണ്ടും ഗര്‍ഭിണികളായി

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയരായ യുവതികള്‍ വീണ്ടും ഗര്‍ഭിണികളായി
തൃക്കരിപ്പൂര്‍: രണ്ടുവര്‍ഷം മുമ്പ് ഒരേ സര്‍കാര്‍ ആശുപത്രിയില്‍ ഒരേ ദിവസം പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയരായ ഒമ്പത് യുവതികള്‍ വീണ്ടും ഗര്‍ഭിണികളായി.

തൃക്കരിപ്പൂര്‍ തങ്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയക്ക് വിധേയരായ തൃക്കരിപ്പൂര്‍, ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഒമ്പത് സ്ത്രീകളാണ് രണ്ടുവര്‍ഷത്തിന് ശേഷം വീണ്ടും ഗര്‍ഭിണികളായത്.

2010 ആഗസ്ത് 13ന് ഈ ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയക്ക് വിധേയരായവരാണ് വീണ്ടും ഗര്‍ഭിണികളായത്. ഇവരില്‍ മിക്കവരും ഗര്‍ഭഛിദ്രം നടത്തിയെന്നാണ് സൂചന. ഇവരില്‍പ്പെട്ട ചെറുവത്തൂര്‍ സ്വദേശിനിയായ യുവതിയെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയര്‍ കീറിമുറിക്കാതെ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കി അതിലൂടെ ലാപ്രോസ്‌കോപ്പിക്ക് കടത്തിവിട്ട് ട്യൂബ് കെട്ടി ഗര്‍ഭപാത്രത്തിലേക്കുള്ള ഞരമ്പ് കട്ട് ചെയ്യുന്ന രീതിയാണ് ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയ. പൂര്‍ണ്ണമായും വേദന ഒഴിവാക്കി കൊണ്ടുള്ള ശസ്ത്രക്രിയയാണ് ഇത്. ശസ്ത്രക്രിയയില്‍ ആയിരത്തിലൊരു പിഴവ് സംഭവിക്കാറുണ്ടെന്ന് ചൂണ്ടിക്കാണിക്കു­ന്നു.

അതേസമയം ഒരേ ആശുപത്രിയില്‍ ഒരേ ദിവസം ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകള്‍ രണ്ടുവര്‍ഷത്തിനു ശേഷം ഗര്‍ഭം ധരിച്ചത് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ കൈപ്പിഴ മൂലമാണെന്ന് പ­റ­യുന്നു . ആ ദിവസം ശസ്ത്രക്രിയ നടത്തിയ വനിത ഡോക്ടര്‍ ഇപ്പോള്‍ അവധിയില്‍ വിദേശത്താണ്. ഡോക്ടര്‍ക്കെതിരെ നിയമയുദ്ധം തുടങ്ങാന്‍ ചില ഭര്‍ത്താക്കന്മാര്‍ ആലോചിച്ചുവരുന്നുണ്ട്. സംഭവം തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ ഏറെ ചര്‍ചയായിട്ടുണ്ട്. വീണ്ടും ഗര്‍ഭം ധരിച്ച യുവതികളിലൊരാള്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഭാര്യയാണ്.

Keywords: Pregnant, Stopping, Surgery, Fault, Goverment, Hospital, Trikaripur, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia