city-gold-ad-for-blogger

പൈതൃക സന്ദേശ യാത്രാ സ്വീകരണത്തിന് ഒളവറ ഒരുങ്ങി; മാനവ സ്‌നേഹ സദസ് 10ന്

കാസര്‍കോട്: പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന പ്രമേയവുമായി  ചെര്‍ക്കള വാദിതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ ഞായറാഴ്ച രാവിലെ ഊഷ്മ വരവേല്‍പ്പ് നല്‍കും.

സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്ലിയാര്‍, ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ചന്തേര പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, ഇ.കെ. മഹമ്മൂദ് മുസ്ലിയാര്‍ നീലേശ്വരം, അബ്ബാസ് ഫൈസി പുത്തിഗെ, പി.വി. അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.സി. ഖമറുദ്ദീന്‍, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സയ്യിദ് ഹാദി തങ്ങള്‍, എന്‍.പി. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഇബ്രാഹിം ഫൈസി പള്ളംങ്കോട്, പി. അലി ഫൈസി, ടി. അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജംഇയത്തുല്‍ ഉലമയുടെയും മുഅല്ലിമീന്റെയും എസ്.വൈ.എസിന്റെയും മറ്റ് സമസ്ത പോഷക ഘടകങ്ങളുടെയും മണ്ഡലം ജില്ലാ ഭാരവാഹികളുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തില്‍ ഊഷ്മളമായി സ്വീകരിച്ച് ജില്ലയിലെ സ്വീകരണ സ്ഥലങ്ങളായ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ചട്ടംഞ്ചാല്‍, നായന്മാര്‍മൂല, ഉപ്പള എന്നീ കേന്ദ്രങ്ങളിലേക്ക് ആനയിക്കും.    

മാനവ സ്‌നേഹ സദസ് 10ന്
പൈതൃക സന്ദേശ യാത്രാ സ്വീകരണത്തിന് ഒളവറ ഒരുങ്ങി; മാനവ സ്‌നേഹ സദസ് 10ന്
കാസര്‍കോട്: സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള സ്പീഡ് വേ ഗ്രൗണ്ടില്‍ ഫെബ്രുവരി 10 ന് വൈകുന്നേരം നാല് മണിക്ക് സ്‌നേഹ സദസ് സംഘടിപ്പിക്കുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറയും.

ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.  സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീശ്രീ വിശേഷ തീര്‍ത്ഥ പാദങ്കളവറു പേജാവറ അദോക്ഷജ മഠം ജഗദ്ഗുരു മദോചാര്യ സമസ്താന ഉടുപ്പി കര്‍ണ്ണാടക, ശ്രീ ശശികാന്ത മണി ശേഖര സ്വമിജി കന്യാണബാളകോടി മഠം, മോസ്റ്റര്‍ എവറന്റ് ഫാദര്‍ മാര്‍സല്‍ സര്‍ദാന സെന്റ് മോണിക്ക് ചര്‍ച്ച് കുമ്പള, സായിറാം ഭട്ട്, കരുണാകരന്‍ എം.പി., ബ്രഹ്മശ്രീ വിഷ്ണു ഹസ്ര ഹുളിയ, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, പ്രദീപ് കുമാര്‍ കല്‍കുറ, ദക്ഷിണ കന്നട സാഹിത്യ പരീഷത്ത് ഫാദര്‍ മണി മേല്‍വട്ടം സെന്റ് ജോര്‍ജ് ചര്‍ച്ച് കാസര്‍കോട്, ജയറാം മഞ്ചത്തായ എടനീര്‍ മഠം എന്നിവര്‍ മുഖ്യാതിഥികളാവും.

കീഴൂര്‍ - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മ്മദലി, മെട്രോ മുഹമ്മദ് ഹാജി, എം.സി. ഖമറുദ്ദീന്‍, സി.കെ. ശ്രീധരന്‍, സതീഷ് ചന്ദ്രന്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, ടി.ഇ. അബ്ദുല്ല, അസീസ് കടപ്പുറം എന്നിവര്‍ സംബന്ധിക്കും. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നന്ദി പറയും.

പൈതൃക സന്ദേശയാത്ര ചട്ടഞ്ചാല്‍ സ്വീകരണ സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: എസ്.വൈ.എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്രയ്ക്ക് ഞായറാഴ്ച രാവിലെ 11.30 മണിക്ക് ചട്ടഞ്ചാലില്‍ പ്രത്യേകം തയ്യാറാക്കുന്ന ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ വെച്ച് ഊഷ്മള സ്വീകരണം നല്‍കും.

സ്വീകരണ ചടങ്ങ് മണ്ഡലം പ്രസിഡണ്ട് കട്ടക്കാല്‍ ശാഫി ഹാജിയുടെ അധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ഡോ. മുഹമ്മദ് സലിം നദ്‌വി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഉമര്‍ ഫൈസി മുക്കം, മുജീബ് ഫൈസി പൂലോട്, അഹമ്മദ് തേര്‍ളായി തുടങ്ങിയവര്‍ സംസാരിക്കും.

എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ട്രഷറും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ജാഥാ നായകനെ ആദരിക്കും. കീഴൂര്‍ സംയുക്ത മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ചട്ടഞ്ചാല്‍ റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി. അഹമ്മദ് ഹാജി, മദ്രസ റൈഞ്ച് പ്രസിഡണ്ടുമാരായ എം.പി. മുഹമ്മദ് ഫൈസി, ഹംസ മൗലവി, സി.കെ. അബ്ദുല്‍ ഹമീദ് അല്‍ ഖാസിമി, എസ്.വൈ.എസ് പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍, ബേഡകം, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ കെ.കെ. സൈനുദ്ദീന്‍ മുസ്ല്യാര്‍, അബ്ദുല്‍ ഖാദര്‍ ഹാജി  മാണിമൂല, അബൂബക്കര്‍ ഹാജി കല്ലടക്കുറ്റി, ഹംസ ഹാജി പള്ളിപ്പുഴ, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, സി.വി. ബാവ ഹാജി, എസ്.എം.എഫ് ഉദുമ മണ്ഡലം സെക്രട്ടറി താജുദ്ദീന്‍ ചെമ്പരിക്ക, എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല കമ്മറ്റി സെക്രട്ടറി യൂസഫ് വെടിക്കുന്ന് തുടങ്ങിയവര്‍ ജാഥാ നായകനെ ആദരിക്കും. മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ സ്വാഗതം പറയും. പഞ്ചായത്ത് മണ്ഡലം ജില്ലാ സ്റ്റേറ്റ് തലങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, SYS, Conference, Kerala, 60th Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia