city-gold-ad-for-blogger

പള്ളി പരിസരത്തെ സംഘട്ടനം കലങ്ങിമറിയുന്നു; വികാരിക്ക് എതിരെ വന്‍ സാമ്പത്തിക ആരോപണം;വികാരി അരക്കോടി രൂപയുടെ അഴിമതിനടത്തി,ആരോപണം അടിസ്ഥാന രഹിതമെന്ന് അതിരൂപതസഹമെത്രാന്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.06.2020) വെള്ളരിക്കുണ്ട് ഫെറോന ദേവാലയത്തിലെ സെമിത്തേരി മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷം കൂടുതല്‍ വിവാദത്തിലേക്ക്. വികാരിക്കെകതിരേഅരക്കോടിയോളം രൂപയുടെ അഴിമതി ആരോപണം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിഷപ്പ് ഹൗസ്.

കഴിഞ്ഞ ദിവസം സെമിത്തേരിയുടെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ടു പള്ളി മുറ്റത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങളാണ് നിലവിലെ പള്ളി വികാരിക്കെതിരെ ഒരു വിഭാഗം വന്‍ അഴിമതി ആരോപണമുയര്‍ത്തിയിരിക്കുന്നത്.

ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം ഈ മാസം 27ന് തിരുമേനിയിലേക്കു സ്ഥലം മാറി പോകാനിരിക്കെ വെള്ളരിക്കുണ്ട് വികാരിക്കെകതിരേ ഉയര്‍ന്ന അഴിമതി ആരോപണം അതീവ ഗൗരവ പൂര്‍വ്വം ബിഷപ്പ് ഹൌസ് എടുത്തിരിക്കുകയാണ്.

പള്ളിവക സകൂളിനോട് ചേര്‍ന്ന് ആരംഭിച്ച സയന്‍സ് കോളേജ് കെട്ടിടം നിര്‍മ്മാണവുമായി ബന്ധ പെട്ടാണ് വികാരിയും കൈക്കാരനും ഉള്‍പ്പെടെ ലക്ഷങ്ങളുടെ അഴി മതി നടത്തിയത് എന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

പള്ളി വികസനവുമായി ബന്ധപ്പെട്ട മറ്റ് നിര്‍മ്മാണ പ്രവര്‍ത്തി കളും ഭൂരിപക്ഷ കമ്മറ്റി മുന്‍പാകെ ചര്‍ച്ച ചെയ്യാതെ വികാരി സ്വന്തം നിലയ്ക്ക് നടത്തുകയായിരുന്നുവെന്നും ഇതിലൂടെ സ്വന്തം പേരില്‍ 27ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് വികാരി ഉണ്ടാക്കിയെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

പള്ളി വികസനത്തിന്റെ പേരില്‍ ഇടവക തോറും ചെന്ന് വാങ്ങിയ തേക്ക് മര കണക്ക് ഇനിയും ബോധിപ്പിച്ചിട്ടില്ല.

രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ സാമ്പത്തിക തിരിമറി പള്ളി കമ്മറ്റിയിലെ ചിലര്‍ വികാരിയോട് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് മലയോരത്തെ മാതൃകാ ദേവാലയത്തില്‍ രണ്ട് ചേരികള്‍ ഉണ്ടായത്.

കമ്മറ്റിക്കാരില്‍ ചിലര്‍ വികാരിക്കെതിരെ സാമ്പത്തിആരോപണം ഉന്നയിച്ചപ്പോള്‍ പള്ളി നടയില്‍ ആ പണം വെച്ചോളാം എന്ന് പറയുകയും അടുത്ത ദിവസം രണ്ട് വൗച്ചര്‍ കാണിച്ചു വികാരിപ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയുമായിരുന്നു.
പള്ളി പരിസരത്തെ സംഘട്ടനം കലങ്ങിമറിയുന്നു; വികാരിക്ക് എതിരെ വന്‍ സാമ്പത്തിക ആരോപണം;വികാരി അരക്കോടി രൂപയുടെ അഴിമതിനടത്തി,ആരോപണം അടിസ്ഥാന രഹിതമെന്ന് അതിരൂപതസഹമെത്രാന്‍

ഇതുമായി ബന്ധപ്പെട്ടു മുന്‍പ് ഉണ്ടായിരുന്ന നാല് കൈക്കാരന്‍മാരും നിലവിലെ അച്ഛനെതിരെ തിരിഞ്ഞപ്പോള്‍ പള്ളി കമ്മറ്റി കൂടുതല്‍ അകല്‍ച്ചയിലേക്കു നീങ്ങുകയായിരുന്നു.

നിലവിലെ പള്ളി വക കാര്യങ്ങളുടെ ഇന്റേണല്‍ ഓഡിറ്റര്‍ പള്ളികമ്മറ്റിയിലെ തിരിമറി കണ്ടെത്തിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇതിനെ തുടര്‍ന്ന് ഇയാളെ വികാരി തല്‍സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിഷപ്പ് നേരിട്ട് ഇടപെട്ടാണ് ഇയാളെ വീണ്ടും ഓഡിറ്റര്‍ പദവിയില്‍ നിയമിച്ചത്..

തീര്‍ത്തും ഏകാധി പതിയെ പോലെ പെരുമാറിയിരുന്നവികാരിയെ തല്‍സ്ഥാനത്തു നിന്നും മാറ്റി പകരം പുതിയ ആളെ വെള്ളരിക്കുണ്ടിലേക്ക് അയക്കാന്‍ ഒരു വിഭാഗം നേരത്തെ തന്നെ ബിഷപ്പിനോട് അവശ്യപെട്ടിരുന്നു.

എന്നാല്‍ കാലാവധി തികച്ചു സ്ഥലം മാറി പോകാന്‍ ബിഷപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. അടുത്ത ആഴ്ച സ്ഥലം മാറി പോകാന്‍ ഇരിക്കെ പള്ളി കമ്മറ്റിക്കാരെ തമ്മില്‍ തല്ലിച്ച് സാമ്പത്തികകണക്ക് പറയാതെ മുങ്ങുവാനുള്ള കെണിയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം പള്ളി മുറ്റത്ത് ഉണ്ടായ സംഘര്‍ഷം എന്ന് കേസില്‍ അകപ്പെട്ടവര്‍ പറയുന്നു.

പോലീസ് കേസ് ഒഴിവാക്കണം എന്ന് വികാരിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും പൂര്‍വ്വ വൈരാഗ്യം മൂലം വികാരി ഞങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഇതിനായി പ്രായമായ തങ്ങളെ മര്‍ദിക്കുവാന്‍ യൂത്തിന്റെ ചെറുപ്പക്കാരായവരെ അച്ഛന്‍ ഉപയോഗിക്കുകയായിരുന്നു വെന്നും ഇന്ന് സ്റ്റേഷന്‍ ജാമ്യം എടുത്തവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇതിനിടയില്‍ കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് ഫെറോന ദേവാലയത്തില്‍ ഉണ്ടായതായി പറയപ്പെടുന്ന അഴിമതി ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും വിഷയത്തില്‍ അവശ്യമെങ്കില്‍ സഭ ഇടപെടുമെന്നും തലശ്ശേരി അതിരൂപത സഹമെത്രാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതേ സമയം പള്ളി വികാരിയുടെ പ്രതികരണം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.


Keywords: Kasaragod, Kerala, Vellarikundu, News, School, Conflict in the church

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia