city-gold-ad-for-blogger

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

കാസര്‍കോട്: (www.kasargodvartha.com 26/12/2015) സി ബി എസ് ഇ സ്‌കൂള്‍ ദേശീയ നീന്തല്‍ മത്സരത്തില്‍ ഇരട്ട റെക്കാര്‍ഡോടെ സ്വര്‍ണ മെഡല്‍ നേടിയ മേല്‍പറമ്പ് സ്വദേശിനിയും എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കെ യു ഡബ്ല്യു ജെ സംസ്ഥാന ട്രഷര്‍ എം ഒ വര്‍ഗീസ് ലിയാനയ്ക്കുള്ള ഉപഹാരം സമ്മാനിച്ചു.

നവംബര്‍ 18 മുതല്‍ 21 വരെ തീയ്യതികളിലായി ഉത്തര്‍പ്രദേശിലെ മീററ്റ് കരണ്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന മീറ്റിലാണ് ലിയാന ദേശീയതലത്തില്‍ മികച്ചനേട്ടം കൈവരിച്ചത്. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയിലാണ് റെക്കാര്‍ഡ് ഭേദിച്ച് ഇരട്ട സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിമെഡലും നേടി കേരളത്തിന് അഭിമാനമായി മാറുകയായിരുന്നു.

സ്വര്‍ണ മത്സ്യത്തെപോലെ നീന്തല്‍ കുളത്തില്‍നിന്നും മെഡലുകള്‍ വാരിക്കൂട്ടുന്ന ലിയാന ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പിലെ ഉമര്‍ നിസാര്‍ - റാഹില ദമ്പതികളുടെ മകളാണ്. ചടങ്ങില്‍ ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി സൈഫുദ്ദീന്‍ സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം ഒ വര്‍ഗീസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പള്ളം നാരായണന്‍, ലിയാനയുടെ പിതാവ് ഉമര്‍ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുജീബ് കളനാട്, കെ സി ലൈജുമോന്‍, കെ. ഗിരീഷ് കുമാര്‍, സിദ്ദിഖ് ശര്‍ഖി, ഹബീബ് മുഗു, ഖാദര്‍ ഉളിയത്തടുക്ക, സിദ്ദിഖ് ചേരങ്കൈ, സാബിത്ത്, മന്‍സൂര്‍ തെരുവത്ത്, മുജീബ് ചെമ്മനാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

Keywords: Kasaragod, Kerala, Felicitated, CBSE National Swimming Meet 2015, Liyana Fathima, 50 Mtr Freestyle, 50 Mtr Butterfly, Aquatic, Liyana Fathima felicitated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia