city-gold-ad-for-blogger

ഖുര്‍ആന്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയെ കാണാതായി

നെല്ലിക്കട്ട: (www.kasargodvartha.com 01.11.2014) നെല്ലിക്കട്ടയിലെ ഖുര്‍ആന്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയെ കാണാതായി. അഡൂര്‍ പാണ്ടി ബാലനടുക്കയിലെ ഇബ്രാഹിം - മൈമൂന ദമ്പതികളുടെ മകനായ ഹിഷാമി (14) നെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണി വരെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥി ഉണ്ടായിരുന്നതായും പിന്നീടാണ് കാണാതായതെന്നും സ്ഥാപന മേധാവികള്‍ അറിയിച്ചതായി കുട്ടിയുടെ അമ്മാവന്‍ നെല്ലിക്കട്ടയിലെ ആരിഫ് പറഞ്ഞു.

കുട്ടിയെ കാണാതായതിനെ സംബന്ധിച്ച് ശനിയാഴ്ച ഉച്ചയോടെ ബദിയഡുക്ക പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. രണ്ട് വര്‍ഷമായി കുട്ടി നെല്ലിക്കട്ടയിലെ സ്ഥാപനത്തില്‍ താമസിച്ച് ഖുര്‍ആന്‍ പഠനം നടത്തി വരികയായിരുന്നു. കുട്ടിയെ ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് അമ്മാവന്‍ പറഞ്ഞു.

അതിനിടെ ഹിഷാമിനെ ശനിയാഴ്ച രാവിലെ മംഗലാപുരത്തെ മറ്റൊരു മത പഠന കേന്ദ്രത്തില്‍ കണ്ടതായിവിവരം ലഭിച്ചെങ്കിലും അന്വേഷണത്തില്‍ അത് ഹിഷാമായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് ബന്ധുക്കള്‍ ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയത്.

കുട്ടിയെ മൂന്നു മാസം മുമ്പ് സ്ഥാപനത്തില്‍ നിന്ന് കാണാതായിരുന്നുവെങ്കിലും പിന്നീട് കുട്ടി വീട്ടില്‍ എത്തുകയായിരുന്നു.

ഖുര്‍ആന്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയെ കാണാതായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം: യെച്ചൂരി
Keywords:  Kasaragod, Kerala, Nellikatta, Missing, Student, Quran-class, Teacher, House, Police, Complaint, Student goes missing.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia