city-gold-ad-for-blogger

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് വെള്ളിയാഴ്ച കാസര്‍കോട്ടെത്തും

കാസര്‍കോട്: കാസര്‍കോട് ലോകസഭാ സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തും. ചെന്നൈ മൈലിലാണ് ഉച്ചയ്ക്ക് കാസര്‍കോട്ടെത്തുക. കെ.പി.സി.സിയുടെ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി മുന്‍കൂട്ടിതന്നെ കാസര്‍കോട്ടെത്തുന്നത്.

സിദ്ദീഖ് ഉള്‍പെടയുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് സിദ്ദീഖ് എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായ സിദ്ദീഖിന്റെ സ്ഥാനാര്‍ത്ഥിത്വം സിറ്റിംഗ് എം.പി. പി. കരുണാകരന് കനത്തവെല്ലുവിളിയായിരിക്കും. കാസര്‍കോട്ടെത്തുന്ന സിദ്ദീഖിന് ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി.സി. നേതൃത്വവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് വെള്ളിയാഴ്ച കാസര്‍കോട്ടെത്തും

മുസ്ലിം ലീഗ് ഉള്‍പെടെയുള്ള യു.ഡി.എഫിന്റെ എല്ലാ ഘടക കക്ഷി പ്രവര്‍ത്തകരും നേതാക്കളും സിദ്ദീഖിനെ വരവേല്‍ക്കാന്‍ എത്തുമെന്നാണ് വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Election-2014, Election, Congress, Kerala, Railway Station, T. Siddique, Lokh Sabha Election, Candidate.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia