city-gold-ad-for-blogger

കുടുംബ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സ്ത്രീകള്‍ക്ക് തണലായി സീതാലയം

കാസര്‍കോട്: ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം ജീവിതം വഴി മുട്ടി നില്‍ക്കുമ്പോഴാണ് രണ്ട് കുട്ടികളുടെ അമ്മയായ മലയോരത്തെ ഒരു വീട്ടമ്മ പരിഹാര മാര്‍ഗത്തിനായി സീതാലയത്തെ സമീപിച്ചത്. പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ സീതാലയം ജീവനക്കാര്‍ അവളുടെ ഭര്‍ത്താവിനെ നേരിട്ട് വിളിപ്പിച്ച് കൗണ്‍സിലിംഗ് നല്‍കി. തുടര്‍ച്ചയായ കൗണ്‍സിലിങ്ങിലൂടെ മദ്യപാന ശീലം പൂര്‍ണമായും അയാള്‍ ഉപേക്ഷിക്കുകയും നല്ല ഗൃഹനാഥനായി മാറുകയും ചെയ്തു. ഇത് ഒരു വീട്ടമ്മയുടെ മാത്രം കഥയല്ല. ഇത്തരം നിരവധി സ്ത്രീകള്‍ക്ക് ആശാകേന്ദ്രമായി മാറുകയാണ് സീതാലയം.

ഹോമിയോപ്പതി വകുപ്പിന്റേയും ആയുഷ് വകുപ്പിന്റേയും സഹകരണത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സീതാലയം. സ്ത്രീ സാന്ത്വനം -ഹോമിയോപ്പതിയിലൂടെ എന്ന ലക്ഷ്യത്തിലധിഷ്ഠിതമായാണ് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയോട് ചേര്‍ന്ന് സീതാലയം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനും സമൂഹത്തില്‍ അവര്‍ നേരിടുന്ന വിഷമതകള്‍ക്ക് പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിനുമായാണ് സീതാലയം.

കുടുംബ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സ്ത്രീകള്‍ക്ക് തണലായി സീതാലയം

സ്ത്രീകളുടെ ആശങ്കകള്‍, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സീതാലയത്തില്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്ത് ചികിത്സ നല്‍കുന്നതോടൊപ്പം മരുന്നും സൗജന്യമായി നല്‍കുന്നു. കിടത്തി ചികിത്സ ആവശ്യമെങ്കില്‍ ജില്ലാ ഹോമിയോ ആശുപത്രി അതിനുളള സൗകര്യവും ഒരുക്കുന്നു. ഇവിടുത്തെ മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ ആണ്.

കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും സ്വഭാവ വൈകല്യത്തിനും പഠന വൈകല്യത്തിനും ആവശ്യമായ ചികിത്സ, കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, സ്ത്രീകള്‍ക്ക് വേണ്ട പരിരക്ഷാ നിര്‍ദ്ദേശങ്ങള്‍, നിയമ സംരംക്ഷണ മാര്‍ഗ്ഗങ്ങള്‍, വിവിധ സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നു. മദ്യപാനികള്‍ക്കും മയക്കുമരുന്നിന് അടിമപെട്ടവര്‍ക്കും ചികിത്സ നല്‍കുക, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, സെമിനാറുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ സേവനങ്ങളും നല്‍കുന്നു. ഇവിടെ സേവനം സൗജന്യമാണ്.

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സീതാലയം സ്ഥാപിച്ചിട്ടുളളതെങ്കിലും പുരുഷന്‍മാര്‍ക്കും ഇവിടെ ചികിത്സയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 3 മണിവരെ സീതാലയം പ്രവര്‍ത്തിക്കുന്നു. ഇവിടെ ചികിത്സയ്ക്കും കൗണ്‍സിലിംഗിനും മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2204544 എന്ന നമ്പറില്‍ ബന്ധപ്പെടാം.

രണ്ട് മെഡിക്കല്‍ ഓഫീസര്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ഡി ടി പി ഓപ്പറേറ്റര്‍ എന്നിവരടങ്ങുന്ന സംഘമാണ് സീതാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത്. മാസംതോറും 300 ഓളം പേരാണ് ചികിത്സയ്ക്കും കൗണ്‍സിലിംഗിനും വേണ്ടി ഇവിടെ എത്തുന്നത്. അമിത മദ്യപാനം മൂലമുണ്ടാകുന്ന ദാമ്പത്യപ്രശ്‌നങ്ങളുടെ പരിഹാരത്തിനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഏറെപേരും കൗണ്‍സിലിംഗിന് എത്തുന്നതെന്ന് സീതാലയം ജീവനക്കാര്‍ പറഞ്ഞു.

Keywords : Kasaragod, Woman, Drinkers, House, Wife, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia