കടം വാങ്ങിയ 5 ലക്ഷം ചോദിച്ചതിന് മൊബൈല്‍ ഫോണ്‍ വ്യാപാരിയുടെ ചെവിമുറിച്ചു
Mar 2, 2013, 15:39 IST
കാസര്‍കോട്: കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് മൊബൈല്‍ ഫോണ്‍ വ്യാപാരിയുടെ ചെവി മുറിച്ചു. മറ്റൊരു വ്യാപാരിയുടെ നാല് സഹോദരങ്ങള്‍ ചേര്‍ന്നാണ് ഈ ക്രൂര കൃത്യം നടത്തിയത്. തളങ്കര ഖാസിലൈനിലെ യൂസുഫിന്റെ മകനും ഫോര്‍ട് റോഡിലെ മൊബൈല്‍ ഫോണ്‍ വ്യാപാരിയുമായ പി.യു മുഹമ്മദിന്റെ (49) ചെവിയാണ് മുറിച്ചത്.
കാസര്‍കോട് ചക്കര ബസാറിലെ ഒരു വ്യാപാരിക്ക് അഞ്ചു ലക്ഷം രൂപ മുഹമ്മദ് കടം നല്‍കിയിരുന്നു. ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ വെള്ളിയാഴ്ച രാത്രി കടയിലെത്തിയാല്‍ നല്‍കാമെന്നറിയിക്കുകയായിരുന്നു. ഇതനുസരിച്ച് മുഹമ്മദിനോട് കട പൂട്ടുന്നതുവരെ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കട പൂട്ടിയ ശേഷം വ്യാപാരിയുടെ നാലു സഹോദരങ്ങള്‍ ചേര്‍ന്ന് ഇരുളിലേക്ക് വിളിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കത്തികൊണ്ട് ചെവി മുറിക്കുകയുമായിരുന്നു. കൈയ്യിലുണ്ടായിരുന്ന 25,000 രൂപയും ചെക്ക് ബുക്കും തട്ടിയെടുക്കുകയും ചെയ്തു.
മുഹമ്മദ് നിലവിളിച്ചപ്പോള്‍ അക്രമിച്ചവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയവര്‍ മുഹമ്മദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിഞ്ഞ ചെവിക്ക് അഞ്ച് തുന്നിക്കെട്ടുകള്‍ നടത്തേണ്ടി വന്നു.
Keywords: Attack, Merchant, Mobile-Phone, Thalangara, Shop, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






