city-gold-ad-for-blogger

ഉദുമ പള്ളത്തെ വന്‍ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; 32,400 രൂപയുമായി 8 അംഗസംഘം പിടിയില്‍

ഉദുമ: (www.kasargodvartha.com 25/03/2016) പള്ളത്തെ വന്‍ ചൂതാട്ട കേന്ദ്രത്തില്‍ എ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തി. പള്ളത്തെ പണിതീരാത്ത കെട്ടിടത്തിന് സമീപം പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന എട്ടോളംപേരെ എ എസ് പി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് എ എസ് പി ആദിത്യ, ബേക്കല്‍ എസ് ഐ ആദംഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം രഹസ്യവിവരത്തെതുടര്‍ന്ന് ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡിനെത്തിയത്. പള്ളംസ്വദേശികളായ നാരായണന്‍, അബ്ദുര്‍ റഹ്മാന്‍, ഷബീര്‍, സുന്ദരേശന്‍, ഇസ്മാഇല്‍, മധു, അബ്ദുര്‍ റഹ്മാന്‍, ബാലകൃഷ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ഇവരില്‍നിന്നും 32,400 രൂപയും പിടിച്ചെടുത്തു. പള്ളത്തെ പണിതീരാത്ത കെട്ടിടത്തിന് സമീപം രാപ്പകല്‍ ഭേദമന്യേ വന്‍തോതില്‍ ചൂതാട്ടംനടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ദൂരപ്രദേശങ്ങളില്‍നിന്നുപോലും വാഹനങ്ങളിലും മറ്റുമായി നിരവധിപേരാണ് ഇവിടെ ചീട്ടുകളിക്കാനെത്തുന്നത്.

ഉദുമ പള്ളത്തെ വന്‍ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; 32,400 രൂപയുമായി 8 അംഗസംഘം പിടിയില്‍

Keywords:  Udma, Kasaragod, Kerala, Gambling, Arrest, Gambling: 4 arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia