city-gold-ad-for-blogger

അന്യമതക്കാരായ യുവാവിനെയും യുവതിയേയും പിന്തുടര്‍ന്നെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചു

മഞ്ചേശ്വരം: അന്യമതക്കാരായ യുവാവിനെയും യുവതിയേയും പിന്തുടര്‍ന്നെത്തിയ അമ്പതോളം വരുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ കര്‍ണാടക സാലത്തൂര്‍ സ്വദേശിയായ ജയന്ത പൂജാരിയെ (22) മഞ്ചേശ്വരം ഗവണ്‍മെന്റ് ആശുപത്രിയിലും യുവതിയെ കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയേന്ത പൂജാരിയുടെ പരാതിയില്‍ 50 ഓളം വരുന്ന ആളുകള്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശമായ ബാക്രബയല്‍ തലയ്ക്കിലാറിലാണ് സംഭവം. സാലത്തൂര്‍ സ്വദേശികളായ ജയന്ത പൂജാരിയും യുവതിയും ഓട്ടോയില്‍ പോകുന്നതുകണ്ട് അമ്പതോളം വരുന്ന സംഘം വാഹനങ്ങളില്‍ പിന്തുടരുകയും ബാക്രവയലില്‍വെച്ച് ഇരുവരെയും പിടികൂടുകയുമായിരുന്നു.
അന്യമതക്കാരായ യുവാവിനെയും യുവതിയേയും പിന്തുടര്‍ന്നെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചു

ആദ്യം അതിര്‍ത്തിപ്രദേശത്തുവെച്ചാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. പിന്നീട് കേരളത്തിലേക്ക് കൊണ്ടുവന്ന് അവിടെവെച്ച് വീണ്ടുംമര്‍ദിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം വാഹനങ്ങളില്‍ യുവതിയെയും കൊണ്ട് കടന്നുകളഞ്ഞിരുന്നു. യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ രഹസ്യമായി ഓട്ടോയില്‍ പോകുന്നതുകണ്ടാണ് ചിലര്‍ ആളുകളെ സംഘടിപ്പിച്ച് ഇവരെ പിന്തുടര്‍ന്നത്. യുവാവിനോടൊപ്പമുണ്ടായിരുന്ന യുവതിയെ ആശുപത്രിയിലാക്കിയ സംഘം രാത്രിയോടെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.

Keywords: Youth, Woman, Assault, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia