city-gold-ad-for-blogger

'സചിനെ താറടിച്ചു കാട്ടുന്നു' ഐക്യദാർഢ്യവുമായി യുവമോർച ജാഥ

കാസർകോട്: (www.kasargodvartha.com 09.02.2021) സചിൻ ടെൻഡുൽകർക്ക് ഐക്യദാർഢ്യവുമായി യുവമോർച ജില്ലാ കമിറ്റി ജാഥ നടത്തി. ഇന്ത്യ ഒരുമിച്ചു നില്‍ക്കണമെന്ന് ട്വീറ്റ് ചെയ്തതിനു സചിന് നേരെ നടക്കുന്ന അപവാദപ്രചരണത്തിലും അദ്ദേഹത്തിന്റെ കടൗടിൽ യൂത് കോൺഗ്രസ് നടത്തിയ കരി ഓയില്‍ പ്രയോഗത്തിലും പ്രതിഷേധിച്ചു.

'സചിനെ താറടിച്ചു കാട്ടുന്നു' ഐക്യദാർഢ്യവുമായി യുവമോർച ജാഥ

ബിജെപി ജില്ലാ സെക്രടറി എന്‍ സതീഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ സചിനെ പോലൊരു ഇതിഹാസത്തെ യൂത് കോണ്‍ഗ്രസും ചില സങ്കുചിത ശക്തികളും ചേര്‍ന്ന് താറടിച്ചു കാട്ടുകയായിരുന്നുവെന്ന് എന്‍ സതീഷ് കുറ്റപ്പെടുത്തി.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി ആര്‍ സുനില്‍, അഞ്ജു ജോസ്റ്റി, ജയരാജ് മഞ്ചേശ്വരം, ചന്ദ്രകാന്ത്, പ്രദീപ് കുമ്പള നേതൃത്വം നല്‍കി


യൂത് കോൺഗ്രസ് കരി ഓയിൽ ഒഴിച്ചതിന് ബദലായി സച്ചിൻ ടെൻഡുൽകറിൻ്റെ ഫോടോയിൽ പാലഭിഷേകം നടത്തി യുവമോർച

കാഞ്ഞങ്ങാട്: സ്വന്തം രാജ്യത്തെ അവഹേളിച്ച് സോഷ്യൽ മീഡിയയിലും മറ്റും അന്യരാജ്യക്കാർ ഇടപെടുന്നതിനെതിരെയുള്ള സച്ചിൻ്റെ അഭിപ്രായത്തെ എതിർത്ത് സച്ചിന്റെ ഛായാചിത്രത്തിൽ യൂത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിന് ബദലായി യുവമോർച കാഞ്ഞങ്ങാട് പാലഭിഷേകം നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

'സചിനെ താറടിച്ചു കാട്ടുന്നു' ഐക്യദാർഢ്യവുമായി യുവമോർച ജാഥ

ബിജെപി മണ്ഡലം പ്രസിഡന്റ് എൻ മധു ഉദ്ഘാടനം ചെയ്തു. യുവമോർച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ബൽരാജ്, ബിജെപി മണ്ഡലം ജനറൽ സെക്രടറി പ്രശാന്ത് സൗത്, മുൻസിപൽ പ്രസിഡന്റ് എച് ആർ ശ്രീധരൻ, കൃഷണൻ അരയി, മുൻസിപൽ ജനറൽ സെക്രടറി ചന്ദ്രൻ കല്ലുരാവി പങ്കെടുത്തു. യുവമോർച മണ്ഡലം ജനറൽ സെക്രടറി ശരത്ത് മരക്കാപ്പ് സ്വാഗതം പറഞ്ഞു

Keywords:  March, Solidarity, Kasaragod, BJP, Political party, Kerala, News, Yuva Morcha march in solidarity with 'Sachin on his statement'.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia