city-gold-ad-for-blogger

Surrended | 'സ്കൂൾ വിദ്യാർഥിനികളെ വിടാതെ ശല്യം ചെയ്ത യുവാക്കൾക്ക് മുട്ടൻ പണി; ഐസ്‌ക്രീം പാര്‍ലറില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച 4 യുവാക്കൾ പൊലീസിൽ കീഴടങ്ങി'

കാഞ്ഞങ്ങാട്: (www.kasargodvartha.com) സ്കൂൾ വിദ്യാർഥിനികളെ വിടാതെ ശല്യം ചെയ്‌തെന്ന പരാതിയിൽ യുവാക്കൾക്ക് മുട്ടൻ പണി കിട്ടി. നഗരത്തിലെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിക്കുകയും അശ്ലീലഭാഷയില്‍ ആംഗ്യം കാണിക്കുകയും വാഹനത്തില്‍ പിന്തുടർന്ന് കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതികളായ യുവാക്കളാണ് രക്ഷയില്ലാതായതോടെ പൊലീസിൽ കീഴടങ്ങിയത്.

Surrended | 'സ്കൂൾ വിദ്യാർഥിനികളെ വിടാതെ ശല്യം ചെയ്ത യുവാക്കൾക്ക് മുട്ടൻ പണി; ഐസ്‌ക്രീം പാര്‍ലറില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച 4 യുവാക്കൾ പൊലീസിൽ കീഴടങ്ങി'

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീര്‍ (21), റംശീദ് (27), മുബീന്‍ (26), അര്‍ശാദ് (28) എന്നിവരാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികൾ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെപി ഷൈനിന് മുമ്പാകെ കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ജൂണ്‍ 26ന് വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ സെന്ററില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ 15 വയസിന് താഴെയുള്ള നാല് വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഐസ്‌ക്രീം പാര്‍ലറില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. ഇവിടെയെത്തിയ യുവാക്കള്‍ പെണ്‍കുട്ടികളുടെ തൊട്ടുപിറകില്‍ കയറിയിരുക്കുകയും ഇവരോട് അപമര്യാദയായി പെരുമാറിപ്പോൾ കുട്ടികള്‍ പുറത്തിറങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്.

Surrended | 'സ്കൂൾ വിദ്യാർഥിനികളെ വിടാതെ ശല്യം ചെയ്ത യുവാക്കൾക്ക് മുട്ടൻ പണി; ഐസ്‌ക്രീം പാര്‍ലറില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച 4 യുവാക്കൾ പൊലീസിൽ കീഴടങ്ങി'

എന്നിട്ടും കുട്ടികളെ സംഘം കാറില്‍ പിന്തുടരുകയും വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവം വിദ്യാര്‍ഥിനികള്‍ തൊട്ടടുത്ത സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചതോടെ കളിമാറി. രംഗം പന്തിയല്ലല്ലെന്ന് കണ്ട് യുവാക്കൾ കടന്നു കളയുകയായിരുന്നു. പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് യുവാക്കൾ മുൻകൂർ ജാമ്യം തേടിയത്. പ്രതികൾക്ക് ഹൈകോടതി താത്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kanhangad, Kasaragod, Kerala, Surrender, Police, Bail Plea, Student, Youth, Police, Youths surrendered to police in assault case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia