city-gold-ad-for-blogger

Youths arrested | കാഞ്ഞങ്ങാട്ട് രണ്ടിടത്ത് പൊലീസ് റെയ്‌ഡ്‌; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ; കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്:  (wwww.kasargodvartha.com) നഗരത്തിൽ രണ്ടിടത്ത് പൊലീസ് നടത്തിയ റെയ്‌ഡിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സകരിയ (23), മുഹമ്മദ്‌ ഇർശാദ് എന്ന ഇച്ചു (21) എന്നിവരാണ് പിടിയിലായത്. 

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ഹൊസ്ദുർഗ്  ഇൻസ്‌പെക്ടർ കെപി ഷൈനിന്റെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി ആവിക്കരയിലും, റെയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്.                                

Youths arrested | കാഞ്ഞങ്ങാട്ട് രണ്ടിടത്ത് പൊലീസ് റെയ്‌ഡ്‌; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ; കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു

സകരിയയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച കെഎൽ 55 പി 2611 നമ്പർ മോടോർ സൈകിളും കസ്റ്റഡിയിലെടുത്തു. ഇർശാദിൽ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ബെംഗ്ളൂറിൽ നിന്ന് മയക്കുമരുന്ന് നേരിട്ട് കൊണ്ടുവന്ന് കാഞ്ഞങ്ങാടും പരിസര പ്രദേശത്തും വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.               

Youths arrested | കാഞ്ഞങ്ങാട്ട് രണ്ടിടത്ത് പൊലീസ് റെയ്‌ഡ്‌; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ; കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു

റെയ്‌ഡ്‌ നടത്തിയ പൊലീസ് സംഘത്തിൽ ഹൊസ്ദുർഗ് എസ്‌ഐമാരായ രാജീവൻ, ശരത്, എഎസ്‌ഐ ശശിധരൻ, അബുബകർ കല്ലായി, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, നികേഷ്, ജിനേഷ്, പ്രണവ്. ജ്യോതിഷ്, റജിൽ നാഥ്, ഷാബു, സനൂപ്, ലിജിൻ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kanhangad, Kasaragod, Kerala, MDMA, Arrested, News, Top-Headlines, Latest-News,  Youths arrested with MDMA 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia