city-gold-ad-for-blogger

Arrested | 'വെളുത്ത പൊന്ന്' പിടിക്കാൻ പോയി; പൊലീസിന് കിട്ടിയത് കറുത്ത പൊന്ന്! 3 യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വിവിധ കേസുകളിലെ പ്രതികൾ

കാസർകോട്: (www.kasargodvartha.com) കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈൽ (30), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുൽ ഫാറൂഖ് (31), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ മുനവ്വിർ (26) എന്നിവരാണ് പിടിയിലായത്.

Arrested | 'വെളുത്ത പൊന്ന്' പിടിക്കാൻ പോയി; പൊലീസിന് കിട്ടിയത് കറുത്ത പൊന്ന്! 3 യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വിവിധ കേസുകളിലെ പ്രതികൾ

'വെളുത്ത പൊന്ന്' എന്ന് വിളിക്കുന്ന പൂഴി മണൽ കടത്ത് പിടികൂടാനെത്തിയ പൊലീസ് പുലിക്കുന്നിൽ വെച്ച്‌ സംശയത്തെ തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് 'കറുത്ത പൊന്ന്' എന്നറിയപ്പെടുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. 12 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവാക്കളെ കസ്റ്റഡിയിൽ എടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Arrested | 'വെളുത്ത പൊന്ന്' പിടിക്കാൻ പോയി; പൊലീസിന് കിട്ടിയത് കറുത്ത പൊന്ന്! 3 യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വിവിധ കേസുകളിലെ പ്രതികൾ

വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സുഹൈലിനെ നേരത്തെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ കേസിലെ പ്രതിയാണ് മുനവ്വർ. ഫാറൂഖ് അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന്റെ നിർദേശപ്രകാരം കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ് ഐ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്.

Keywords: News, Kasaragod, Kerala, MDMA, Police, Investigation, Crime, Youth, Arrest, Custody, Youths arrested with MDMA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia