Arrested | കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍
Jun 9, 2023, 17:53 IST
കാസര്‍കോട്: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ അബ്രഹാം തോമസ് എന്ന ജിത്തു (23), കെ ശമ്മാസ് (26) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എ ശങ്കറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെ കറന്തക്കാട്ട് വെച്ചാണ് ആള്ടോ കാറില്‍ നിന്ന് 2.050 കിലോ ഗ്രാം കഞ്ചാവ് പിടിച്ചത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസെടുത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
ലഹരിവേട്ട നടത്തിയ എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജെയിംസ് എബ്രഹാം കുറിയോ, സി ഇ ഒമാരായ സാജന് എ, പ്രജിത്ത് കെ ആര്, സതീശന് കെ, എ കെ നസ്റുദ്ദീന്‍, എക്സൈസ് ഡ്രൈവര്‍ ക്രിസ്റ്റീന്‍ പി എ, കെമു ടീമിലെ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന് കെ, സിവില്‍ എക്സൈസ് ഓഫീസര്‍ വിനോദ്, എക്സൈസ് ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുമുണ്ടായിരുന്നു.

Keywords: Kerala Excise, Crime, Arrest, Malayalam News, Kerala News, Kasaragod News, Drugs, Youths arrested with cannabis.
< !- START disable copy paste --> 