Arrested | 'ബെംഗ്ളൂറില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്പന'; എംഡിഎംഎയുമായി കാസര്‍കോട് സ്വദേശിയും കൂട്ടാളിയും കൊച്ചിയില്‍ അറസ്റ്റില്‍
Apr 12, 2023, 15:18 IST
കൊച്ചി: (www.kasargodvartha.com) എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ട് യുവാക്കളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ നവാസ് (30), പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ജിതേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 13 ഗ്രാം എംഡിഎംഎ പിടികൂടി.
പ്രതികള്‍ ബെംഗ്ളൂറില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന റാകറ്റിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. നവാസ് എംഡിഎംഎ ബസ് വഴി കൊച്ചിയിലെത്തിക്കുകയും ജിതേഷ് അത് ചെറിയ പാകറ്റുകളാക്കി വില്പന നടത്തുകയുമാണ് ചെയ്തുവരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോടെലില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്.
ഇവരെ ആഴ്ചകളായി പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സൈബര്‍ സെലിന്റെ സഹായത്തോടെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Keywords: Kerala, News, Top-Headlines, Youth, Arrest, Kochi, MDMA, Kasaragod, Railway Station, Police, Police Station, Youths arrested in Kochi with MDMA.
< !- START disable copy paste -->