Arrested | കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും!
Feb 5, 2024, 20:24 IST
കാഞ്ഞങ്ങാട്: (KasargodVartha) കട കുത്തിതുറന്ന് അരലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫസല്‍ റഹ്‌മാന്‍ (19), ബി വിവിഷ് (19) എന്നിവരും 17 കാരനുമാണ് പിടിയിലായത്. സംഘത്തിൽ പെട്ടതായി പറയുന്ന ആസിഫ് (23) എന്ന യുവാവിന് വേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഇയാൾ ഗോവയിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.
ജനുവരി 14നാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി ആക്‌സസ് ബാങ്കിന് സമീപത്തെ മൊണാര്‍ക് എന്റര്‍പ്രൈസസിന്റെ ഷടര്‍ തകര്‍ത്ത് അകത്ത് കടന്ന് വിലകൂടിയ ഡയറി മില്‍കിന്റെ സില്‍ക് ചോക്ലേറ്റ് മോഷ്ടിച്ചത്. 42,430 രൂപയുടെ ചോക്ലേറ്റും വലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമാണ് നഷ്ടമായത്. സമീപത്തെ തുണിക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.
കരിനീല ജീന്‍സും, ഇളം നിറത്തിലുള്ള കുപ്പായവും ധരിച്ച 20 വയസിന് താഴെ പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ റോഡില്‍ നിന്ന് നിരീക്ഷിക്കുകയും മറ്റ് രണ്ടുപേര്‍ കടയുടെ ഷടര്‍ കുത്തിപ്പൊളിക്കുന്നതിന്റെയും ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേർ ഇപ്പോൾ ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്.
Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Youths arrested for stealing chocolate from shop.