Arrested | 2 ഡി വൈ എസ് പിമാരും 3 സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും ഒരുമിച്ചിറങ്ങി; ബൈക് കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പിടിയിൽ
Jun 23, 2023, 12:08 IST
ചട്ടഞ്ചാൽ: (www.kasargodvartha.com) ബൈക് കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. മോടോർ മെകാനികായ തൃശൂർ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ അശ്വിൻ (24) ആണ് അറസ്റ്റിലായത്. മേൽപറമ്പ് കളനാട് ബേബി വില (Baby Villa) ക്വാർടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജ് എന്നയാളുടെ കെഎൽ 14 എക്സ് 9522 നമ്പർ ഹീറോ മോടോർ സൈകിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.
ബ്രജരാജിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഉടൻ തന്നെ വയർലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കുകയും ചെയ്തു. പ്രദേശവാസികളുടെ സഹായത്തോടെ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് മോഷണം പോയ ബൈക് ഒരു യുവാവ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി
തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയിൽ ബൈക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി കണ്ടെത്തി. ഉടൻ തന്നെ കണ്ണൂർ - കാസർകോട് ഭാഗത്തെ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയും കണ്ണൂരിൽ വെച്ച് സംശയിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് സിഐ ടി ഉത്തംദാസ്, എസ്ഐ ശരത് സോമൻ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. യുവാവിനെ കസ്റ്റഡിൽ വാങ്ങി കൂടുതലായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ, ബേക്കൽ ഡിവൈഎസ്പി സുനിൽകുമാർ, മേൽപറമ്പ് സിഐ ടി ഉത്തംദാസ്, ബേക്കൽ സിഐ യു പി വിപിൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ മാരായ ശരത് സോമൻ, സതീശൻ, അനുരൂപ്, പ്രദീഷ്കുമാർ, ജയരാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബകർ, പ്രണവ് എന്നിവരും മേൽപറമ്പ്, ഹൊസ്ദുർഗ്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപറേഷനിലാണ് മണിക്കൂറുകൾക്കകം ബൈക് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാനായത്.
Keywords: News, Chattanchal, Kasaragod, Kerala, Melparamb, Police, Bekal, Hosdurg, Custody, Youth, Arrest, Court, Youth who escaped after stealing bike arrested within hours.
< !- START disable copy paste -->